Sorry, you need to enable JavaScript to visit this website.

കോമണ്‍വെല്‍ത്ത് ഗെയിംസ്: സഞ്ജിത ചാനുവിലൂടെ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം

സഞ്ജിത ചാനു

ഗോള്‍ഡ്‌കോസ്റ്റ്- ഓസ്‌ട്രേലിയയിലെ ഗോള്‍ഡ്‌കോസ്റ്റില്‍ നടന്നുവരുന്ന 21-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ഭാരോദ്വഹന താരം സഞ്ജിത ചാനുവിന് സ്വര്‍ണം. 53 കിലോ വിഭാഗത്തില്‍ 192 കിലോ ഉയര്‍ത്തിയാണ് ഈ നേട്ടം. ഒറ്റപ്പിടിത്തത്തില്‍ 84 കിലോ ഉയര്‍ത്തി ഈ വിഭാഗത്തില്‍ ഗെയിസ് റെക്കോര്‍ഡും ചാനു സ്വന്തം പേരിലാക്കി. 2014-ലെ ഗ്ലാസ്‌ഗോ ഗെയിംസില്‍ 48 കിലോ വിഭാഗത്തിലും സഞ്ജിത ചാനു സ്വര്‍ണ മെഡല്‍ നേടിയിട്ടുണ്ട്.

ഗെയിംസിന്റെ ആദ്യ ദിനത്തില്‍ ഒരു സ്വര്‍ണവും ഒരു വെള്ളിയും രണ്ടാം ദിനം രണ്ടാം സ്വര്‍ണവു കൂടി നേടിയതോടെ മെഡല്‍ പട്ടികയില്‍ ഇന്ത്യ മൂന്നാമതെത്തി. ഓസ്‌ട്രേലിയയും ഇംഗ്ലണ്ടുമാണ് ഇന്ത്യയ്ക്കു മുന്നിലുള്ളത്. ആദ്യം ദിനം 48 കിലോ ഭാരോദ്വഹനത്തില്‍ മീരാബായി ചാനുവും 56 കിലോ പുരുഷ വിഭാഗത്തില്‍ പി ഗുരുരാജ വെള്ളിയും നേടിയിരുന്നു.
 

Latest News