Sorry, you need to enable JavaScript to visit this website.

ആദ്യ തിയേറ്റർ  റിയാദ് കിംഗ് അബ്ദുല്ല സിറ്റിയിൽ;  ടിക്കറ്റിന് 60 റിയാൽ

റിയാദ് - ഈ മാസം 18 ന് റിയാദിൽ തുറക്കുന്ന ആദ്യ സിനിമ തിയേറ്റർ കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലായിരിക്കുമെന്ന് പ്രമുഖ അമേരിക്കൻ സിനിമ പ്രദർശന കമ്പനി സി.ഇ.ഒ ആഡം ആരോൺ അറിയിച്ചു. ബ്ലാക്ക് പാന്തർ എന്ന അമേരിക്കൻ സിനിമയാണ് പ്രദർശനത്തിനെത്തുന്നത്. രാജ്യത്ത് സിനിമ തിയേറ്ററുകൾ സ്ഥാപിക്കാൻ കഴിഞ്ഞ ദിവസമാണ് എ.എം.സി കമ്പനിക്ക് സൗദി ഇൻഫർമേഷൻ മന്ത്രാലയം അനുമതി നൽകിയത്.
മാർവൽ സ്റ്റുഡിയോസ് നിർമിച്ച് വാൾട്ട് ഡിസ്‌നി സ്റ്റുഡിയോസ് പ്രദർശനത്തിനെത്തിക്കുന്ന ഈ സിനിമ ഫെബ്രുവരിയിലാണ് റിലീസായത്. ചാട്‌വിക്ക് ബോസ്മാൻ, മൈക്കൽ ജോർഡൻ, ലൂപിറ്റ ന്യൂയോംഗോ, ഡാനായ് ഗുരീറാ തുടങ്ങിയവരാണ് അഭിനേതാക്കൾ. നികുതിയടക്കം 16 ഡോളർ അഥവാ 60 റിയാലാണ് ടിക്കറ്റ് ചാർജ്. 620 സീറ്റുകളുള്ള ഈ തിയേറ്ററിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ഇരിപ്പിടങ്ങൾ ഉണ്ടാവില്ല. എങ്കിലും സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക പ്രദർശനങ്ങളുണ്ടാവും. അഞ്ച് ദിവസമാണ് ഈ സിനിമ പ്രദർശിപ്പിക്കുക. അവെഞ്ചേഴ്‌സ് ഇൻഫിനിറ്റി വാർ ആണ് രണ്ടാമത്തെ സിനിമ. 
രാജ്യത്തെ രണ്ടാമത്തെ തിയേറ്റർ ജിദ്ദ നഗരത്തിലാണ് തുറക്കാനിരിക്കുന്നത്. അഞ്ച് വർഷം കൊണ്ട് 40 തിയേറ്ററുകൾ തുറക്കാനാണ് പദ്ധതി. പ്രമുഖ അമേരിക്കൻ, ബ്രിട്ടീഷ് കമ്പനികളായ വിയോ സിനിമ, ഐബിസി, ബോക്ക റാട്ടൻ തുടങ്ങിയവയും സൗദിയിലെ സിനിമ മേഖലയിലെത്തുമെന്നാണ് പ്രതീക്ഷ.

Latest News