നജ്‌റാന്‍- ദീര്‍ഘകാലം സ്തുത്യര്‍ഹമായി ജോലി ചെയ്ത് എല്ലാവരുടെയും സ്‌നേഹവും ആദരവും പിടിച്ചുപറ്റിയ ഇന്ത്യക്കാരന് സ്‌കൂള്‍ ജീവനക്കാരുടെയും വിദ്യാര്‍ഥികളുടെയും വികാരനിര്‍ഭരമായ യാത്രയയപ്പ്. നജ്‌റാനിലെ ബിന്‍ ഉസൈമിന്‍ സെക്കണ്ടറി സ്‌കൂള്‍ ജീവനക്കാരനായ ക്രിസ്റ്റഫര്‍ രാജുവിനാണ് അധ്യാപകരും ഓഫീസ് ജീവനക്കാരും വിദ്യാര്‍ഥികളും ചേര്‍ന്ന് ഹൃദ്യവും വികാരനിര്‍ഭരവുമായ യാത്രയയപ്പ് നല്‍കിയത്.
ദീര്‍ഘ കാലത്തെ സേവനം മതിയാക്കി ഫൈനല്‍ എക്‌സിറ്റില്‍ സ്വദേശത്തേക്ക് തിരിച്ചുപോകാന്‍ തീരുമാനിച്ച ക്രിസ്റ്റഫര്‍ രാജുവിന് മടക്കയാത്രയുടെ തൊട്ടുമുമ്പാണ് സ്‌കൂളില്‍ വെച്ച് സമുചിതമായി യാത്രയയപ്പ് നല്‍കിയത്. ക്രിസ്റ്റഫര്‍ രാജു നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത് മൈക്കിലൂടെ അനൗണ്‍സ് ചെയ്യുകയും, സ്‌കൂള്‍ നടുമുറ്റത്തില്‍ പ്രത്യേക കസേരയില്‍ ഇരുത്തി അധ്യാപകര്‍ ഇന്ത്യക്കാരനെ ആദരിക്കുകയും ബഹുനില സ്‌കൂള്‍ കെട്ടിടത്തിന്റെ എല്ലാനിലകളിലെയും വരാന്തകളില്‍ നിലയുറപ്പിച്ച വിദ്യാര്‍ഥികള്‍ ഹര്‍ഷാരവം മുഴക്കിയും കൂട്ടത്തോടെ പേര് ഉച്ചരിച്ചും തൊഴിലാളിയോടുള്ള സ്‌നേഹം പ്രകടിപ്പിക്കുകയുമായിരുന്നു. കൈവീശി അഭിവാദ്യം ചെയ്ത് ക്രിസ്റ്റഫര്‍ രാജുവും വിദ്യാര്‍ഥികളോടുള്ള സ്‌നേഹം പ്രകടിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.
— E_M_S_S (@EmanSal11848242) June 10, 2022