തിരുവനന്തപുരം- വര്‍ധിച്ചുവരുന്ന പ്രതിഷേധ സമരങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ വര്‍ധിപ്പിച്ചു. സുരക്ഷാഭീഷണി നിലനില്‍ക്കുന്നതിനാല്‍ കഴിവതും പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന് ഇന്റലിജന്‍സ് മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികളുടെ വേദി ഒരു മണിക്കൂര്‍ മുമ്പ് സുരക്ഷാ നിയന്ത്രണത്തിലാകും. മുഖ്യമന്ത്രിക്ക് നിലവില്‍ സെഡ് പ്ലസ് സുരക്ഷയാണ് ഉള്ളത്. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി സായുധ ബറ്റാലിയനുകളില്‍ നിന്ന് കൂടുതല്‍ പോലീസിനെ വിന്യസിക്കും. ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് പരിശോധനകളും ഉണ്ടാകും.