റിയാദ്- ഉപഭോക്താക്കൾക്ക് അഞ്ച് പുതിയ സേവനങ്ങളുമായി സൗദി ഇലക്ട്രിസിറ്റി കമ്പനി. കമ്പനിയുടെ സേവനങ്ങൾ മികവുറ്റതാക്കുന്നതിന്റെ ഭാഗമായാണ് ഈ സേവനങ്ങൾ നടപ്പാക്കുന്നതെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. ഉപയോഗിച്ച വൈദ്യുതിയുടെ അളവ് ആവശ്യമാവുമ്പോഴൊക്കെ അറിയാനാവുമെന്നതാണ് പുതിയ സേവനങ്ങളിൽ ഏറ്റവും ഉപകാരപ്രദം. ദിവസേന ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് വെബ്‌സൈറ്റ് വഴി ഉപഭോക്താക്കൾക്ക് അറിയാനാവും. ആഴ്ചയിലോ മാസത്തിലോ വേണമെങ്കിൽ അതും അറിയാം. ദിവസേനയുള്ള ഉപഭോഗത്തിന്റെ അളവറിഞ്ഞാൽ അതിനനുസരിച്ച് അടുത്ത ദിവസങ്ങളിൽ കുറച്ചുപയോഗിക്കാനാവും. വെബ്‌സൈറ്റ് വഴിയും മൊബൈൽ അപ്ലിക്കേഷൻ വഴിയും ഈ സേവനങ്ങൾ ലഭ്യമാവും. മറ്റു സേവനങ്ങളുടെ സമ്പൂർണ വിവരങ്ങൾ ലഭ്യമാവാൻ സൗദി ഇലക്ട്രിസിറ്റി കമ്പനിയുടെ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണം.