Sorry, you need to enable JavaScript to visit this website.

സഹായ സന്നദ്ധത  വിനയായപ്പോൾ

പ്രവാസ ലോകത്തെ സുഹൃത്തുക്കളെ സഹായിക്കാൻ ചെയ്യുന്ന കാര്യങ്ങൾ വിനയായി മാറുകയാണ് പലർക്കും. നാട്ടിൽ അവധിക്ക് ചെന്ന് തിരിച്ചുവരുമ്പോൾ ഇന്ത്യയിൽ ലഭ്യമായ മരുന്ന് കൊണ്ടുവന്ന് സഹായിക്കാൻ തയാറാവുമ്പോൾ ഇതുണ്ടാക്കുന്ന പ്രത്യാഘാതത്തെ കുറിച്ച് പലരും ഓർക്കാറില്ല. സൗദി അറേബ്യയിൽ നിരോധിച്ച ഔഷധവുമായെത്തി കെണിയിൽ പെടുന്നവർ വരെയുണ്ട്. ഓർക്കാപ്പുറത്ത് ജീവിതം പ്രതിസന്ധിയിലകപ്പെടാതിരിക്കാൻ എന്തൊക്കെ മുൻകരുതലുകളാവാം. ഇന്ന് മുതൽ അന്വേഷണ പരമ്പര... 

 

കഴിഞ്ഞ ഒന്നു രണ്ട് വർഷങ്ങളിൽ ദമാം ക്രമിനൽ കോടതിയിൽ മാത്രം നൂറിലധികം മരുന്ന് കടത്തുമായിബന്ധപ്പെട്ടകേസുകൾ പരിഗണനക്ക് വന്നു. അവയിൽ ഇന്ത്യ,ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പൈൻസ്, പാക്കിസ്ഥാൻഎന്നീ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു ഏറ്റവും കൂടുതൽ.പ്രവാസത്തിലെ നീണ്ട കാലയളവിനുള്ളിൽ, ഒരു പ്രവാസി അവനറിയാതെ തന്നെ പല രോഗത്തിന്റെയുംഅടിമകളായി മാറിക്കഴിഞ്ഞിരിക്കും എന്നതാണ് വസ്തുത. മാനസിക പിരിമുറുക്കം, ഉയർന്ന തോതിലുള്ള രക്ത സമ്മർദം, ഷുഗർ, കൊളസ്‌ട്രോൾ എന്നീ രോഗങ്ങളുടെ തടവറകളിൽ തന്നെയാണ് ഏറെയും പ്രവാസികൾ കഴിയുന്നത്. 
പ്രവാസത്തിന്റെ കാല ദൈർഘ്യമനുസരിച്ച്ഇപ്പറഞ്ഞ രോഗങ്ങളെല്ലാം കൂടിയും കുറഞ്ഞുമിരിക്കുന്നു എന്നത് വസ്തുതയാണ്. അത്‌കൊണ്ട് തന്നെ ഭൂരിഭാഗം പ്രവാസികളും, നാട്ടിൽ അവധി കഴിഞ്ഞ് തിരിച്ചു വരുമ്പോൾ ബാഗിനുള്ളിൽ നാട്ടിലെ ഡോക്ടറെ കണ്ട ഒരു ചീട്ടും,കുറച്ച് മരുന്നുകളും കൊണ്ടുവരികഎന്നത് ശീലമാണ്. ഈ മരുന്ന് കൊണ്ടുവരുന്ന രീതിയാണ് ഇപ്പോൾ വലിയ ചർച്ചയായതും. ഏതു തരം മരുന്നാണ് കൊണ്ടുവരേണ്ടത്എന്ന് മനസ്സിലാക്കിയിരിക്കുകയും ചെയ്യേണ്ടതാണ്.സൗദിയിൽ ആശുപത്രികളും, ക്ലിനിക്കുകളും, വ്യാപിക്കുകയും, ഇൻഷുറൻസ് പരിരക്ഷ എല്ലാ തൊഴിലാളിക്കും നിർബന്ധമാക്കുകയും ചെയ്തതോടെ ചികിത്സയും, അതിനോട് ബന്ധപ്പെട്ട മറ്റു സൗൗകര്യങ്ങളും സുഖമായും എളുപ്പമായും, പ്രവാസിയായ ഓരോരുത്തർക്കും ഇവിടെത്തന്നെ ലഭിക്കുന്നു. ഈ മാറ്റം അടുത്ത കാലത്തുണ്ടായപ്രവാസികളിലെ വിപ്ലവകരമായ കാര്യം തന്നെയാണെന്നതിൽആർക്കും തർക്കവുമില്ല. എന്നിരുന്നാലും പ്രവാസിയായ നമ്മുടെ ചില ശീലങ്ങൾ മാറ്റാൻ കാലതാമസമെടുക്കുന്നു എന്നതാണ് ഏറെ വിചിത്രമായ കാര്യം. നമ്മൾ പതിവാക്കിയതും, തെറ്റിക്കാത്തതുമായ ഒരു കാര്യം, നാട്ടിൽ ഒറ്റക്കാണങ്കിലും, കുടുംബങ്ങളാണങ്കിലും, ചില ആശുപത്രികളും  അവിടെ ചില ഡോക്ടർമാരും നമ്മൾക്കെല്ലാമുണ്ടായിരിക്കും. നാം ഓരോ ലീവിലും അവരുമായി കാണുകയും, അവരുടെ ചികിത്സാ രീതികളെ അവലംബിക്കുകയും, അവർ കുറിച്ച് തന്ന മരുന്നുകളും, ആചീട്ടുമായി നേരെ സൗൗദിയിലേക്കാണെങ്കിലുംമറ്റു ഗൾഫ് നാടുകളിലേക്കാണെങ്കിലും വിമാനം കയറുകയും ചെയ്തു പോരുന്നു. അങ്ങനെ വിമാനമിറങ്ങിബാഗുകൾ പരിശോധിക്കുമ്പോൾമാത്രമാണ് അന്ധാളിച്ചു പോവുന്നത്. താൻ കൊണ്ടുവന്ന മരുന്ന് ഗൾഫു നാടുകളിൽ അല്ലെങ്കിൽ സൗദിയിൽ നിരോധിക്കപ്പെട്ട ഇനത്തിലാണ് ഉൾപ്പെടുന്നത്എന്ന് തിരിച്ചറിയുന്നു. അതിൽ നിരോധിക്കപ്പെട്ട മയക്കുമരുന്നിന്റെ (ഠൃമാമറീഹഹ) അംശം കൂടിയും കുറഞ്ഞും ഇരിക്കുന്നു എന്നും മനസിലാക്കുകയും ചെയ്യുന്നു. പക്ഷെ, അപ്പോഴേക്കും നിയമത്തിന്റെ വിലങ്ങുകൾകൈകൾക്കുംകാലുകൾക്കും വീഴുകയും ചെയ്യുന്നു. അങ്ങനെ അറിവില്ലായ്മയുടെയും, നിസ്സഹായതുടെയും, ഗദ്ഗദങ്ങളുംരോദനങ്ങളും, തന്റെ മനസിൽ നിറച്ചു കൊണ്ട്വിധിക്ക് കീഴടങ്ങി ജയിലിൽ അടക്കപ്പെടുന്നു. 
2016 ന്റതുടക്കത്തിൽ ഇത്തരത്തിലെആദ്യ കേസ് വന്നത് ഓർത്തു പോകുകയാണ്.ചെന്നൈ സ്വദേശിനി,25 വർഷത്തോളമായി കുടുംബസമേതം സൗദിയിൽ താമസിക്കുന്ന സ്ത്രീ. മക്കളും കൂട്ടുകുടുംബങ്ങളുമെല്ലാം സൗദിയിൽ തന്നെ.സുഖവും സന്തോഷവും നിറഞ്ഞതായിരുന്നു അവരുടെ പ്രവാസത്തിലെ ജീവിതം. എന്നിരുന്നാലും വർഷങ്ങളോളമായുള്ള സന്ധികളിലും മുട്ടുകളിലും, അനുഭവപ്പെടാറുള്ള വേദന, അവരെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു. ഓരോ വർഷവും, അവധിക്ക് നാട്ടിൽ പോകുമ്പോൾ, ഡോക്ടറെ കാണിക്കുകയും, ഡോക്ടറുടെ നിർദേശ പ്രകാരമുള്ള മരുന്ന് കഴിച്ചു കൊണ്ടിരിക്കുകയും ചെയ്യുമായിരുന്നു. പത്ത് വർഷത്തോളമായി പതിവായി ഇത്തരം മരുന്നുകൾ കഴിച്ചു കൊണ്ടിരിക്കുന്നു എന്നാണ് എന്നോട് പറഞ്ഞത്.ആയിടക്കാണ് അവരുടെ കുടുംബ സുഹൃത്തും അയൽവാസിയുമായ ഷാഫി നാട്ടിൽ നിന്നും വിളിക്കുന്നത്. എന്റെ അവധിക്കാലം അവസാനിച്ചു കൊണ്ടിരിക്കുന്നു. അടുത്ത ആഴ്ച സൗദിയിലേക്ക് തന്നെ കുടുംബ സമേതം തിരിച്ചുവരും. നാട്ടിൽ നിന്നും എന്താണ് നിങ്ങൾക്ക് കൊണ്ടുവരേണ്ടത്? ഷാഫി ചോദിച്ചു.  താങ്കൾക്ക് ബുദ്ധിമുട്ടില്ലെങ്കിൽഈറോഡിലുള്ള മൾട്ടി സ്‌പെഷാലിറ്റി ഹോസ്പിറ്റലിൽ പോവണമെന്നും,അവിടെയുള്ള ന്യൂറോ സർജനുമായി ബന്ധപ്പെടണം. അദ്ദേഹം കുറിച്ചു തരുന്ന മരുന്നുകൾ കൊണ്ടുവന്നാൽ ഉപകാരമായിരുന്നു എന്നും ഷാഫിയെ ധരിപ്പിച്ചു. റീന നാട്ടിലുള്ളതന്റെ ഡോക്ടറെ അസുഖ വിവരങ്ങൾ ധരിപ്പിച്ചതിന്റെഅടിസ്ഥാനത്തിൽ ഷാഫി പ്രസ്തുത ഡോക്ടറെ കാണുകയും, ഡോകടർ കുറിച്ചു തന്ന മരുന്ന് (500 ഗുളികകൾ)വാങ്ങി ഭദ്രമായിബാഗിൽ സൂക്ഷിക്കുകയും,കൂടെ ഡോക്ടറുടെ കുറിപ്പടിയും, മെഡിക്കൽസ്‌റ്റോറിൽ നിന്നുള്ളബില്ലും സൂക്ഷിക്കുകയും ചെയ്തു.സന്തോഷത്തോടെ ഷാഫി തിരിച്ചു പോന്ന ദിവസം, ദമാമിലെ അന്താരാഷട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങി കുടുംബത്തോടപ്പം എമിഗ്രേഷൻ കൗണ്ടറിൽ നിന്നും പാസ്‌പോർട്ടിൽ എളുപ്പത്തിൽ സീലുമടിച്ച് നേരെ ലഗേജെടുത്ത് കസ്റ്റംസ് ക്ലിയറൻസിനു വേണ്ടിയടുത്തപ്പോൾ, തന്റെബാഗിലുള്ള മരുന്നിന്റെ പേരിൽ അപായമണി മുഴങ്ങുകയായിരുന്നു.ബാഗ് പരിശോധിച്ചപ്പോൾ നാട്ടിൽ നിന്നും കൊണ്ടുവന്ന ഗുളികകൾ കസ്റ്റംസ് വിഭാഗം കണ്ടുകെട്ടുകയും, ഉടനെത്തന്നെമയക്കുമരുന്ന് നിർമാർജന വിഭാഗത്തിന്ന് ഷാഫിയെ കൈമാറുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിൽ ഷാഫി സത്യംപറയുകയും,ഡോക്ടർ തന്ന മരുന്നിന്റെ കുറിപ്പടിയും, മെഡിക്കൽസ്‌റ്റോറിൽ നിന്ന് നൽകിയ ബില്ല്  കാണിക്കുകയും ചെയ്തു. കണ്ടെടുത്ത ഗുളികകൾപരിശോധനക്കായി പരിശോധനാ കേന്ദ്രത്തിലേക്ക് അയക്കുകയും ചെയ്തു.കോടതിയിൽ ഹാജരാക്കി ദമാംസെൻട്രൽ ജയിലിൽ റിമാന്റിലിടുകയും ചെയ്തു. ജയിലിൽ എത്തിയപ്പോൾ പോലും ചെയ്ത കുറ്റം എന്താണെന്ന് ഷാഫിക്ക് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. നാലു മാസത്തോളം ജയിലിൽ കിടന്നതിന് ശേഷമാണ്ഷാഫിയെദമാം ക്രിമിനൽ കോടതിയിൽ ഹാജരാക്കുന്നത്. കൊണ്ടുവന്ന ഷാഫിയും ആർക്കാണോ കൊണ്ടുവന്നത് അവരും കുടുംബങ്ങളുമെല്ലാം കോടതി മുറിയിൽ എത്തുകയും ചെയ്തിരുന്നു. ശേഷം വിചാരണയായിരുന്നു. ഷാഫി കൊണ്ടുവന്ന 500 ഗുളികകൾ സൗദിയിൽ 
നിരോധിക്കപ്പെട്ട മരുന്നിന്റെ ഇനത്തിലാണ് ഉൾപ്പെടുന്നതെന്നും, ആ മരുന്നിൽ മയക്കുമരുന്നിന്റെ അംശം (ഠൃമാമറീഹഹ)അടങ്ങിയിരിക്കുന്നതായും, അത് സൗദിയിൽ ഉപയോഗവുംവിൽപനയും, അനുവദനീയമല്ലെന്ന രാസപരിശോധനാ റിപ്പോർട്ടുംജഡ്ജി ഷാഫിയെ കാണിച്ചു. അപ്പോഴാണ് ഷാഫിക്കുംറീനക്കും കുടുംബത്തിനുംതങ്ങൾ അകപ്പെട്ട കേസിന്റെ ഗൗരവം മനസിലാകുന്നത്. അറിവില്ലായ്മ കൊണ്ട് പറ്റിയ അബദ്ധമാണെന്നുംമേലിൽ ഇതാവർത്തിക്കില്ലെന്നും മാപ്പു തരണമെന്നുംഷാഫിയുംറീനയും കുടുംബങ്ങളും ജഡ്ജിയോട് കേണപേക്ഷിച്ചു. നിയമപരമായ രേഖകൾ ഹാജരാക്കിയാൽ പരിഗണിക്കാമെന്ന് ജഡ്ജി ഉറപ്പ് നൽകി. നിയമത്തെ കുറിച്ചുള്ളഅറിവില്ലായ്മയുടെ ആഴമാണ് തനിക്ക് വിനയായതെന്നും, പരസ്പരമുള്ള മാനുഷിക സഹായം മാത്രമാണ്ഉദ്ദേശിച്ചതെന്നും, ഷാഫി പിറ്റേ ദിവസംകോടതിയിൽ വാദിക്കുകുകയും ചെയ്തു. തന്റെ വാദം തെളിയിക്കാനാവശ്യമായ രേഖകളും ഷാഫി കോടതിയിൽ ഹാജരാക്കി. പക്ഷെ പ്രൊസിക്യൂഷൻപ്രതിക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ തന്നെ നൽകണമെന്നതിൽ ഉറച്ചു നിന്നു.പ്രതിയുടെ അറിവില്ലായ്മയുടെ ആഴം മനസിലാക്കിയതിനാലും, ഇത്തരം കേസുകൾ കൂടുതൽ പ്രവാസികളിൽ നിന്ന് അക്കാലത്ത് റിപ്പോർട്ട് ചെയ്യപ്പെടാത്തത് കൊണ്ടും, സംശയത്തിന്റെ ആനുകൂല്യത്തിൽ പ്രതിയെ വെറുതെ വിടാൻ കോടതി തീരുമാനിച്ചു. അപ്പോഴേക്കും പ്രതി ജയിലിൽ 4 മാസത്തോളം കഴിച്ചു കൂട്ടിയിരുന്നു. 
പ്രൊസിക്യൂഷൻ ക്രിമിനൽ കോടതിവിധിക്കെതിരെ അപ്പീലിൽ പോവുകയും അപ്പീൽ കോടതി കേസ് ശിക്ഷിക്കുകയും ചെയ്തു. ആറുമാസത്തെ ജയിൽ വാസത്തിന് ശേഷംപ്രതിയെ നാടു കടത്തുകയും ചെയ്തു. ഇതായിരുന്നുഅനുഭവത്തിലെ ആദ്യ മരുന്ന് കടത്ത് കേസ്. പിന്നീടങ്ങോട്ട് ഇത്തരം കേസുകളുടെ ഒരുശൃംഖല തന്നെയായിരുന്നു ദമാംക്രിമിനൽ കോടതിയിൽതുടർന്ന് വന്നിരുന്നത്. നിരോധിക്കപ്പെട്ട മരുന്ന് കടത്തിയതിന് ഒട്ടനവധി പേർ സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ള എയർപോർട്ടുകളിൽ ഈ കാലയളവിൽ പിടിയിലായിട്ടുണ്ട്. അപൂർവം ചിലരെ ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളിൽ നിന്നുള്ള രേഖകൾ ഹാജരാക്കുക വഴി വിട്ടയക്കപ്പെട്ടിട്ടുമുണ്ട്. എന്നാൽ ഭൂരിപക്ഷം പേരും ശിക്ഷ അനുഭവിക്കുകയും ശേഷം നാട് കടത്തപ്പെടുകയും ചെയ്തവരാണ്. 

(ദമാം കോടതിയിലെ പരിഭാഷകനാണ് ലേഖകൻ) 

 

Latest News