തിരുവനന്തപുരം- സ്വര്‍ണകടത്ത് കേസുമായി ബന്ധപ്പെട്ട സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളെ തള്ളിയും മുഖ്യമന്ത്രിയെ പിന്തുണച്ചും സിപിഎം കേന്ദ്ര കമ്മറ്റി അംഗവും ഇടതുമുന്നണി കണ്‍വീനറുമായ. ഇ. പി.ജയരാജന്‍ രംഗത്ത്.സ്വപ്നയുടെ ആരോപണത്തിന് പിനില്‍ ഗുഡാലോചനയാണെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വര്‍ഗീയ ശക്തികള്‍ ഉള്‍പ്പെടുന്ന ഗൂഡാലോചന സര്‍ക്കാര്‍ അന്വേഷിക്കണം. മുഖ്യമന്ത്രി രാജി വയ്‌ക്കേണ്ടതില്ല. അടിസ്ഥാന രഹിതമായ ആരോപണത്തിന് മുഖ്യമന്ത്രി മറുപടി പോലും പറയണ്ട. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം സ്വപ്ന ആര്‍ എസ് എസിന്റെ നിയന്ത്രണത്തിലാണ്. പി.സി.ജോര്‍ജിന്റെ ഇടപെടല്‍ സംബന്ധിച്ച തെളിവുകള്‍ പുറത്ത് വനിട്ടുണ്ട്.തുല്യ ദുഖിതര്‍ ഒരുമിക്കുകയാണ്.ജനം തളളിയ ആരോപണമാണിത്. ചെമ്പില്‍ സ്വര്‍ണം കടത്തുമെന്നതൊക്കെ ആരു വിശ്വസിക്കുമെന്നും ജയരാജന്‍ ചോദിച്ചു