ദുബായ്- പുതുതായി അധികാരമേറ്റ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ വിവിധ എമിറേറ്റുകള്‍ സന്ദര്‍ശിച്ചു. ദുബായ് ഉള്‍പ്പെടെയുള്ള ഇതര എമിറേറ്റുകളിലെ പദ്ധതി മേഖലകളില്‍ സന്ദര്‍ശനം നടത്തി. ഭരണാധികാരികളുമായും വടക്കന്‍ എമിറേറ്റുകളിലെ ജനങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള ആദ്യ സന്ദര്‍ശനമാണിത്.
1820 മുതലുള്ള ചരിത്രമുള്ള ദെയ്ദ് കോട്ട, പ്രമുഖ വിനോദസഞ്ചാര കേന്ദ്രം കൂടിയായ ഖോര്‍ഫക്കാന്‍ അല്‍ റഫീസ അണക്കെട്ട്, ഫുജൈറയിലെയും റാസല്‍ഖൈമയിലെയും കാര്‍ഷികപൈതൃക മേഖലകള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം ജനങ്ങളുമായും സംവദിച്ചു.