Sorry, you need to enable JavaScript to visit this website.

മധുരിക്കും കുടുംബം; ജിദ്ദയില്‍ മലര്‍വാടി കുടുംബ സംഗമം ശ്രദ്ധേയമായി

ജിദ്ദ- നോര്‍ത്ത് സോണ്‍ മലര്‍വാടി ബാലംസംഘം മധുരിക്കും കുടുംബം എന്ന പേരില്‍ രക്ഷിതാക്കളും കുട്ടികളും പങ്കെടുത്ത കുടുംബ സംഗമം സംഘടിപ്പിച്ചു. ഷറഫിയ്യയില്‍ നടന്ന പരിപാടിയില്‍ തനിമ ജിദ്ദ നോര്‍ത്ത് പ്രസിഡന്റും മലര്‍വാടി രക്ഷാധികാരിയുമായ സി.എച്ച്.ബശീര്‍ അധ്യക്ഷത വഹിച്ചു. നല്ലതു മാത്രം കുട്ടികള്‍ക്ക് എന്ന മുദ്രാവാക്യവുമായി കുട്ടികളുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതില്‍ മലര്‍വാടി വലിയ പങ്കാണ് നിര്‍വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ മലര്‍വാടി മെന്റര്‍മാരോടൊപ്പം സഹകരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
വിവിധ മത്സരങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്കുള്ള സമ്മാനദാനം സി.എച്ച്. ബശീര്‍, ഉമര്‍ ഫാറൂഖു, ഫസല്‍ കൊച്ചി, റഷീദ് കടവത്തൂര്‍, മുനീര്‍ വിളയാങ്കോട്, ഗഫൂര്‍ ചേന്നര, സക്കീര്‍ ഹുസൈന്‍, അജ്മല്‍ അബ്ദുല്‍ ഗഫൂര്‍, കാസിം, നജാത്ത് സക്കീര്‍, മുംതാസ് മഹ്്മൂദ്, ഫാത്തിമ, സിത്താര, ഫിദ, സുലൈഖ, ശഹ്ബാനത്ത്, ശബ്‌ന കാസിം, മുനീറ, സുല്‍ഫത്ത്, റഹ്മത്ത് ടി. തുടങ്ങിയവര്‍ നിര്‍വഹിച്ചു.
കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. നജാത്ത് സക്കീര്‍ സമാപന പ്രസംഗം നടത്തി. മുംതാസ് മഹ്്മൂദ് സ്വാഗതവും ഹാസിം അജ്മല്‍ നന്ദിയും പറഞ്ഞു. ഫെന്‍ഹ ഫിറോസ് ഖിറാഅത്ത് നടത്തി. മുനീറ അവതരാകയായിരുന്നു.

 

Latest News