തിരുവനന്തപുരം- താന്‍ ലീഡര്‍ അല്ലെന്നും, ലീഡര്‍ എന്ന വിളിയ്ക്ക് അര്‍ഹനായ ഒരേയൊരാള്‍ മാത്രമേയുള്ളൂ കേരളരാഷ്ട്രീയത്തില്‍, അത് ലീഡര്‍ കെ കരുണാകരനാണെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ക്യാപ്റ്റന്‍ വിളിയിലും ലീഡര്‍ വിളിയിലും ഒന്നും താന്‍ വീഴില്ല. തന്റെ മാത്രം ഫ്‌ലക്‌സ് വച്ചാല്‍ അത് ശരിയല്ല, എന്ന് തന്നെയാണ് അഭിപ്രായം. ഫ്‌ലക്‌സ് വയ്ക്കുകയാണെങ്കില്‍ എല്ലാവരുടെയും ഫ്‌ലക്‌സ് വയ്ക്കണം. തന്റെ മാത്രം ചിത്രമുള്ള ഫ്‌ലക്‌സ് ഉണ്ടെങ്കില്‍ അത് ഇന്ന് തന്നെ മാറ്റിക്കുമെന്നും വി ഡി സതീശന്‍ തിരുവനനന്തപുരം വിമാനത്താവളത്തില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തൃക്കാക്കര വിജയത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വി ഡി സതീശന് വന്‍ സ്വീകരണമാണ് തിരുവനന്തപുരം ഡിസിസി ഒരുക്കിയത്. സതീശനെ തോളിലേറ്റിയാണ് പ്രവര്‍ത്തകര്‍ പുറത്തേക്ക് ആനയിച്ചത്. പ്രവര്‍ത്തകരുടെ സന്തോഷമാണ് സ്വീകരണത്തിലൂടെ അവര്‍ പ്രകടിപ്പിക്കുന്നതെന്ന് സതീശന്‍.