Sorry, you need to enable JavaScript to visit this website.

കോഴിക്കോട്ടെ സ്‌കൂള്‍ പാചകപ്പുരയില്‍  പരിശോധിക്കാന്‍ മന്ത്രിയെത്തി 

മലാപ്പറമ്പ്- സ്‌കൂളുകളിലെ ഉച്ചഭക്ഷണ ക്രമീകരണത്തില്‍ അമ്മമാരും ഇടപെടണമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. ജനപ്രതിനിധികള്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തണം. സിവില്‍ സപ്ലൈസ് നല്‍കുന്ന അരിയുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ നടപടിയെടുക്കും. കോഴിക്കോട്ടെ സിവില്‍ സ്‌റ്റേഷന്‍ സ്‌കൂളിലെ പാചകപ്പുര സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ നിലവാരം പരിശോധിക്കാനായി മന്ത്രിമാര്‍ ഇന്ന് സന്ദര്‍ശനം നടത്തുമെന്ന് അറിയിച്ചിരുന്നു. ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ കോഴിക്കോടും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി തിരുവനന്തപുരത്തും സന്ദര്‍ശനം നടത്തുന്നത്. ഉച്ചയ്ക്ക് വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ്  രണ്ട് മന്ത്രിമാരും ഭക്ഷണം കഴിച്ചത്. 
സ്‌കൂളുകളില്‍ നിന്ന് കഴിച്ച ഭക്ഷണത്തില്‍ നിന്ന് കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റതിനെ തുടര്‍ന്നാണ് മന്ത്രിമാര്‍ സ്‌കൂളുകളില്‍ സന്ദര്‍ശനം നടത്തുന്നത്. ജനപ്രതിനിധികളും ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥരും കുട്ടികള്‍ക്കൊപ്പമുള്ള ഉച്ചഭക്ഷണത്തില്‍ പങ്കെടുക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അഭ്യര്‍ത്ഥിച്ചിരുന്നു. 

Latest News