Sorry, you need to enable JavaScript to visit this website.

ജിദ്ദയിൽനിന്ന് നാട്ടിലേക്ക് പോകുന്നവർ യാത്ര മുടങ്ങാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ജിദ്ദ- വിമാന യാത്രക്കുള്ള നിബന്ധനകൾ പൂർത്തിയാക്കാതെ ജിദ്ദ വിമാനത്താവളത്തിലെത്തുന്ന കുടുംബങ്ങളടക്കമുള്ള യാത്രക്കാർക്ക് ദുരിതം. ഒട്ടുമിക്ക നിബന്ധനകളും നീക്കിയെങ്കിലും നാട്ടിലേക്കുള്ള യാത്രക്ക് ഇപ്പോഴും എയർ സുവിധ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണ്.

ചെക്ക് ഇൻ കൗ ണ്ടറിലെത്തിയ ശേഷമാണ് പലരും വെബ് സൈറ്റ് തുറന്ന് ഇത് പൂരിപ്പിക്കാൻ നിർബന്ധിതരാകുന്നത്. കഴിഞ്ഞ ദിവസം ഇൻഡിഗോ വിമാനത്തിൽ കോഴിക്കോട്ടേക്ക് പോകാനെത്തിയ പല യാത്രക്കാരും കൌണ്ടറിനു മുന്നിൽ വെച്ചാണ് എയർ സുവിധയിൽ ആവശ്യമായ വിവരങ്ങൾ ചേർത്ത് ഇ-മെയിലിൽ അതിനുള്ള കൺഫർമേഷൻ കരസ്ഥമാക്കി കൗണ്ടറിൽ കാണിച്ചത്. ഇമെയിലിൽ വരുന്ന എയർസുവിധ മെസേജ് കാണിക്കാതെ യാത്രക്കാരെ പോകാൻ അനുവദിക്കാനാവില്ലെന്നാണ് കൌണ്ടർ സ്റ്റാഫിന്റെ നിലപാട്.


എല്ലാ മതങ്ങളേയും വിശ്വാസങ്ങളേയും ബഹുമാനിക്കണം, ഇന്ത്യയെ ഉണർത്തി സൗദി അറേബ്യ

പി.സി.ആർ റിപ്പോർട്ടടക്കം ചോദിക്കുന്ന എയർ സുവിധയിൽ അത് അപ് ലോഡ് ചെയ്യാൻ ആവശ്യപ്പെടുന്നുമുണ്ട്. പി.സി.ആർ റിപ്പോർട്ട് ഇപ്പോൾ ആവശ്യമില്ലെങ്കിലും അത് അപ് ലോഡ് ചെയ്താൽ മാത്രമേ എയർസുവിധയിൽ നിന്ന് കൺഫർമേഷൻ ലഭിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ പലരും എയർസുവിധയിലെ പൂരിപ്പിക്കൽ പാതിവഴിയിൽ ഉപേക്ഷിച്ചാണ് എയർപോർട്ടിലെത്തുന്നത്.

പി.സി.ആറിനുപകരം ഏതെങ്കിലും ഫയൽ അപ് ലോഡ് ചെയ്താണ് എയർസുവിധ പൂർത്തിയാക്കിയതെന്ന് എയർപോർട്ടിൽ വെച്ച് യാത്രക്കാർ മലയാളം ന്യൂസിനോട് പറഞ്ഞു.

ഏഴു വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾക്ക് പി.സി.ആർ റിപ്പോർട്ട് നിർബന്ധമാണ്. ഇതില്ലാതെ എയർപോർട്ടിലെത്തുന്ന കുടുംബങ്ങളുടെ യാത്ര മുടങ്ങുന്നു. ജിദ്ദ സൌത്ത് ടെർമിനലിൽ മാത്രമാണ് റാപ്പിഡ് പി.സി.ആർ ടെസ്റ്റിന് സൌകര്യമുള്ളത്. അവിടെ ചെന്നാലും വിമാന സമയത്തിനുമുമ്പ് കിട്ടുമെന്ന് ഉറപ്പില്ല. 500 റിയാലാണ് നിരക്ക്. അടുത്ത ദിവസം പോകാമെന്ന് തീരുമാനിച്ച് കഴിഞ്ഞ ദിവസം ഒരു കുടുംബം എയർപോർട്ടിൽനിന്ന് മടങ്ങി. വിസിറ്റ് വിസയുടെ കാലാവധി തീരുന്ന ദിവസം എയർപോർട്ടിലെത്തി യാത്ര മുടങ്ങുന്നതും അതിലേറെ പ്രയാസമാണ്.

ജിദ്ദ നോർത്ത് ടെർമിനലിൽ സംസം വിതരണം ചെയ്യുന്ന കൗണ്ടർ സാധാരണ നിലയിലായെങ്കിലും സംസം വാങ്ങുന്ന പലരും അത് അയക്കാനാവാതെ മടക്കി കൊണ്ടുപോകേണ്ടി വരുന്നു. ഇൻഡിഗോ വിമാനത്തിൽ ലഗേജിനോടൊപ്പം സംസം തൂക്കവും കണക്കിലെടുക്കും. 30 കിലോ ബാഗേജ് അലവൻസുള്ള ടിക്കറ്റിൽ 25 കിലേ ലഗേജ് മാത്രമാണെങ്കിലേ സംസം വിടുന്നുള്ളൂ. അല്ലെങ്കിൽ അഞ്ച് കിലോയുടെ അധിക ബാഗേജ് നിരക്കായ 350 റിയാൽ നൽകേണ്ടി വരും. ഇതറിയാതെ സംസം വാങ്ങി ചെക്ക് ഇൻ
കൗണ്ടറിലെത്തിയ നിരവധി പേർക്ക് അവിടെ വെച്ച് സംസം ആർക്കെങ്കിലും ദാനം ചെയ്യുകയോ അല്ലെങ്കിൽ യാത്ര അയക്കാനെത്തിയവർ തിരികെ കൊണ്ടുപോകുകയോ ചെയ്യേണ്ടി വരുന്നു.

 

Latest News