ഗോള്‍ഡ് കോസ്റ്റ്- ഓസ്‌ട്രേലിയയില്‍ ആരംഭിച്ച കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. 56 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ഗുരുരാജ പൂജാരിയാണ് വെള്ളി മെഡല്‍ നേടിയത്. ഈ വിഭാഗത്തില്‍ മലേഷ്യയുടെ ചാമ്പ്യന്‍ മുഹമ്മദ് ഇസ്ഹര്‍ അഹമദിനാണ് സ്വര്‍ണം. ശ്രീലങ്കയുടെ ചതുരംഗ ലക്മല്‍ വെങ്കലവും നേടി. 25-കാരനായ ഗുരുരാജ ഇന്ത്യന്‍ വ്യോമ സേന ഉദ്യോഗസ്ഥനാണ്.
ബോക്‌സിങ്, ബാഡ്മിന്റണ്‍, ഗുസ്തി എന്നിവയിലാണ് ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷ. ഹോക്കി, ജിംനാസ്റ്റിക്‌സ്, ടേബി ള്‍ ടെന്നിസ് എന്നിവയിലും മെഡലുകള്‍ പ്രതീക്ഷിക്കുന്നു. ബുധനാഴ്ച ആരംഭിച്ച ഗെയിംസ് ഈമാസം 15നാണ് അവസാനിക്കുക. 218 പേരടങ്ങുന്ന ഇന്ത്യന്‍ സംഘമാണ് ഓസ്‌ട്രേലിയയിലെത്തിയത്.