ദുബായ് - സ്വന്തം നാട്ടുകാരിയായ കാമുകിയെ കൊലപ്പെടുത്തിയ ഏഷ്യന്‍ വംശജന് ഉമ്മുല്‍ഖുവൈന്‍ കോടതി വധശിക്ഷ വിധിച്ചു. ഒരേ സ്ഥലത്ത് ജോലി ചെയ്തിരുന്ന ഇരുവരും പ്രണയത്തിലാവുകയും വിവാഹ വാഗ്ദാനത്തിലെത്തുകയുമായിരുന്നു. കാമുകിക്ക് പരപുരുഷ ബന്ധമുണ്ടെന്ന യുവാവിന്റെ സംശയം ഇരുവര്‍ക്കുമിടയില്‍ തര്‍ക്കങ്ങളും വാഗ്വാദങ്ങളും ഉടലെടുക്കാന്‍ ഇടയാക്കി. പ്രണയത്തിലായി എട്ടു മാസത്തിനു ശേഷം ജോലി സ്ഥലത്ത് സ്ത്രീകള്‍ക്ക് വസ്ത്രം മാറാനുള്ള ബാത്ത്‌റൂമില്‍ വെച്ച് കാമുകിയെ പ്രതി കുത്തിക്കൊല്ലുകയും പിന്നീട് ജീവനൊടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു.