കൊല്ലം- തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നടപടിക്കൊരുങ്ങി സിപിഐഎം. എല്‍ഡിഎഫിന്റെ വോട്ട് ചോര്‍ന്നത് നേതൃത്വം പരിശോധിക്കും. ഇടതുമുന്നണിക്കുണ്ടായത് അപ്രതീക്ഷിത പരാജയമാണെന്ന് പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് തോല്‍വി ഇടതുമുന്നണി പരിശോധിക്കും. തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി നേതൃത്വം നല്‍കുന്നത് സ്വാഭാവിക നടപടിക്രമമാണ്. സര്‍ക്കാരിന്റെ വിലയിരുത്തലാണ് ഫലം എന്ന് പറഞ്ഞതായി വ്യാഖാനമുണ്ടായെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു. തോല്‍വിയില്‍ നിന്ന് ഇടതുമുന്നണി പാഠം പഠിക്കണമെങ്കില്‍ പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പരിസ്ഥിതിയെ അട്ടിമറിച്ച് സില്‍വല്‍ ലൈന്‍ പദ്ധതി നടപ്പിലാക്കില്ല. പദ്ധതിയുമായി മുന്നോട്ടുപോകുന്നത് പാരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിഹരിച്ചാകും. ജനങ്ങളുടെ ആശങ്ക പരിഹരിച്ച ശേഷം മാത്രമേ പദ്ധതി നടപ്പിലാക്കൂവെന്നും എം എ ബേബി നിലപാട് വ്യക്തമാക്കി. തൃക്കാക്കരയിലെ എല്‍ഡിഎഫിന്റെ അപ്രതീക്ഷിത പരാജയം പരിശോധിക്കുമെന്ന് എംഎ ബേബി.