റിയാദ് - സൗദിയില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കുറവാണെങ്കിലും മരണവും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണവും വര്‍ധിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 107 കേസുകള്‍ കുറഞ്ഞ് 565 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം മാത്രം ഏഴ് എണ്ണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 88 പേരാണ് ഇപ്പോള്‍ ഗുരുതരാവസ്ഥയിലുള്ളത്. മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 9,155 മരണമാണ് രാജ്യത്ത് കോവിഡ് മൂലം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രോഗമുക്തി നേടിയവരുടെ എണ്ണത്തിലും വര്‍ധവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 491 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ 754,378 പേരാണ് രോഗമുക്തി നേടിയത്.