വനത്തിനു ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖല: വിധി തിരിച്ചടിയെന്ന് കേരളം

കൊച്ചി- സംരക്ഷിത വനത്തിനു ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖലയാക്കിയ സുപ്രീംകോടതി വിധി സര്‍ക്കാര്‍ നിലപാടിന് തിരിച്ചടിയെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍. ഓരോ സംസ്ഥാനത്തെയും സാഹചര്യം കണക്കിലെടുക്കാതെയുള്ള വിധിയാണിത്.

അഡ്വക്കേറ്റ് ജനറല്‍ അടക്കമുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി തുടര്‍ നിയമ നടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. ഞായറാഴ്ച കണ്ണൂരില്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും വനംമന്ത്രി പറഞ്ഞു.

 

Latest News