തൃശൂര്‍-കേരള ആരോഗ്യ സര്‍വകലാശാലയുടെ ഈ വര്‍ഷത്തെ എം.ബി.ബി.എസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഒന്നാം റാങ്ക് തൃശൂരിന്. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ അശ്വതി സൂരജിനാണ് ഒന്നാം റാങ്ക്. ഫോര്‍ട്ട് ഡെന്റല്‍ ക്ലിനിക്കിലെ ദന്ത ചികില്‍സാ വിദഗ്ധ ന്‍ ഡോ.ടി. സൂരജിന്റെയും ഗവ.മെഡിക്കല്‍ കോളേജിലെ ഡെപ്യൂട്ടി സൂപ്രണ്ട് നിഷ എം.ദാസിന്റെയും മകളാണ് അശ്വതി.