റിയാദ് - തലസ്ഥാന നഗരിയുടെ പല ഭാഗങ്ങളിലും ഇന്നലെ വൈകീട്ട് കനത്ത പൊടിക്കാറ്റ് വീശി. ചിലയിടങ്ങളില്‍ മഴയും ലഭിച്ചു. മക്കയുടെയും റിയാദിന്റെയും ഇടയിലുള്ള പല ഭാഗങ്ങളിലും കാലാവസ്ഥ വ്യതിയാനമുണ്ടായതായി കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. വെള്ളിയാഴ്ച വരെ മിക്ക പ്രവിശ്യകളിലും പൊടിക്കാറ്റിനും മഴക്കും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്.