നെടുമ്പാശ്ശേരി-സംസ്ഥാന ഹജ്ജ് കാര്യ മന്ത്രി വി അബ്ദുറഹ്മാൻ കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിനു സമീപമുള്ള ഹജ്ജ് ക്യാമ്പ് സന്ദർശിച്ചു. ആദ്യ വിമാനത്തിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിനു ശേഷം ക്യാമ്പിലെത്തിയ അദ്ദേഹം ഹാജിമാരുടെ സുഖ വിവരങ്ങൾ അന്വേഷിച്ചറിഞ്ഞു.
ഹജ്ജ് ക്യാമ്പിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളുടെ അവലോകനവും അടുത്ത ദിവസങ്ങളിലേക്കുള്ള സജ്ജീകരണം സംബന്ധിച്ചും മന്ത്രിയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു. തുറമുഖ വകുപ്പ് മന്ത്രി അഹ്മദ് ദേവർകോവിൽ, കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ പി അബ്ദുല്ല കുട്ടി, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, പി ടി എ റഹീം എം എൽ എ, ജില്ലാ കലക്ടർ ജാഫർ മാലിക് ഐ എ എസ്, ഹജ്ജ് കമ്മിറ്റി അംഗങ്ങൾ, ക്യാമ്പ് ഓർഗനൈസിങ്ങ് കമ്മിറ്റി സമിതി ഭാരവാഹികൾ, ഉദ്യോഗസ്ഥർ യോഗത്തിൽ സംബന്ധിച്ചു. ശേഷം ഹജ്ജ് ക്യാമ്പിലെ വിവിധ വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ നേരിൽ കണ്ട് വിലയിരുത്തി.