കൊച്ചി- നടുറോഡില്‍ അഭിഭാഷകനെ മര്‍ദിച്ചയാളെ പോലീസില്‍ ഏല്‍പിക്കാന്‍ തല്‍സമയം ഇടപെട്ട് ജഡ്ജി. എറണാകുളം ഫോര്‍ഷോര്‍ റോഡില്‍ രാവിലെ പത്തു മണിയോടെയാണ് കോടതിയിലേക്കു പോകുമ്പോള്‍ അഭിഭാഷകന്‍ ലിയോ ലൂക്കോസിനു മര്‍ദനമേറ്റത്. ഇതുകണ്ടു പിന്നാലെ വന്ന ജസ്റ്റിസ് എന്‍. നഗരേഷ് സംഭവത്തില്‍ ഇടപെടുകയായിരുന്നു.
അഭിഭാഷകനെ മര്‍ദിച്ച തൊടുപുഴ സ്വദേശി ജിജോ സെബാസ്റ്റ്യനെ കൂടെയുള്ള പോലീസുകാരനെ ഉപയോഗിച്ചു പിടിച്ചുമാറ്റിക്കുകയും പോലീസില്‍ ഏല്‍പിക്കുകയും ചെയ്തു. ജിജോ സഞ്ചരിച്ചിരുന്ന കാറില്‍ ലിയോ ലൂക്കോസിന്റെ കാര്‍ തട്ടിയിട്ടും നിര്‍ത്താതെ പോയി എന്നാരോപിച്ചായിരുന്നു മര്‍ദനം. കാറിനു മുന്നില്‍ വണ്ടി നിര്‍ത്തി ഇറങ്ങി വന്ന ജിജോ താക്കോല്‍ കയ്യില്‍ കൂട്ടിപ്പിടിച്ച് ലിയോയുടെ ചെവികൂട്ടി അടിക്കുകയായിരുന്നു.
മര്‍ദനത്തില്‍ പരുക്കേറ്റ അഭിഭാഷകന് കേള്‍വിത്തകരാര്‍ ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം. ഇദ്ദേഹത്തെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു.