Sorry, you need to enable JavaScript to visit this website.

സൗദിയില്‍ പെട്രോള്‍ ബങ്കുകളില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിച്ചില്ലെങ്കില്‍ പരാതി നല്‍കാം

റിയാദ് - ഡെബിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കാനും ക്രെഡിറ്റ് കാര്‍ഡുകള്‍ നിരാകരിക്കാനും പെട്രോള്‍ ബങ്കുകള്‍ക്ക് അവകാശമില്ലെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. ക്രെഡിറ്റ് കാര്‍ഡുകള്‍ അടക്കം ഇ-പെയ്‌മെന്റ് സ്വീകരിക്കുമെന്ന സ്റ്റിക്കര്‍ സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ എല്ലായിനം എ.ടി.എം കാര്‍ഡുകളും പെട്രോള്‍ ബങ്കുകള്‍ സ്വീകരിക്കല്‍ നിര്‍ബന്ധമാണ്. ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കാന്‍ ഏതെങ്കിലും പെട്രോള്‍ ബങ്കുകള്‍ വിസമ്മതിക്കുന്ന പക്ഷം അതേ കുറിച്ച് വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴി ഉപയോക്താക്കള്‍ പരാതികള്‍ നല്‍കണം.
പരാതികളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. ഡെബിറ്റ് കാര്‍ഡുകള്‍ അടിച്ചേല്‍പിക്കാനും ക്രെഡിറ്റ് കാര്‍ഡുകള്‍ വിസമ്മതിക്കാനും പെട്രോള്‍ ബങ്കുകള്‍ക്ക് അനുവാദമുണ്ടോയെന്ന് ആരാഞ്ഞ് ഉപയോക്താക്കളില്‍ ഒരാള്‍ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് വാണിജ്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

 

Latest News