തൃശൂർ- സോഷ്യൽ മീഡിയയിൽ ട്രോളുകൾ ആയും മറ്റും സജീവമായി കേൾക്കുന്ന പേരാണ് ഗായത്രി സുരേഷിന്റേത്. ഇപ്പോഴിതാ മറ്റൊരു തുറന്നുപറച്ചിൽ നടത്തിയിരിക്കുകയാണ് ഗായത്രി. ഒരു പ്രമുഖ നടൻ തന്നെ പ്രപ്പോസ് ചെയ്തിട്ടുണ്ടെന്നാണ് ഗായത്രി വെളിപ്പെടുത്തിയത്.
സിനിമയിൽ നിന്ന് ഒരു പ്രമുഖ നടൻ എന്നെ പ്രപ്പോസ് ചെയ്തിട്ടുണ്ട്. അദ്ദേഹം സിനിമ നടൻ ആയത് കൊണ്ട് അല്ല അദ്ദേഹത്തോട് നോ പറഞ്ഞത്. എനിക്ക് ആ വൈബ് കിട്ടിയില്ല എന്നത് കൊണ്ടാണ്. സിനമയിൽ നിന്ന് വിവാഹം ചെയ്യാൻ ആഗ്രഹിച്ചില്ലായിരുന്നു എങ്കിൽ പ്രണവിനെ വിവാഹം ചെയ്യാൻ ആഗ്രഹമുണ്ടെന്ന് ഞാൻ പറയില്ലായിരുന്നു.'
ബാങ്കിൽ ജോലി ചെയ്യുന്ന കാലത്തും എന്റെ പിറകെ ഒരാൾ നടക്കുമായിരുന്നു. ഞാൻ പോവുന്ന സ്ഥലങ്ങളിലെല്ലാം അയാൾ പിന്നാലെ വരും. ഫ്‌ലാറ്റിന്റെ താഴെ തന്നെ മുറിയെടുത്ത് താമസം തുടങ്ങി. അടിക്കടി വന്ന് ഡോറിൽ മുട്ടും. ബാങ്കിൽ എല്ലാവരോടും പറഞ്ഞത് ഞാൻ അയാളെ പ്രണയിച്ച്, സിനിമയിൽ എത്തിയപ്പോൾ ചതിച്ചു എന്നാണ്. അത് എനിക്ക് ഭയങ്കര ബുദ്ധിമുട്ടായി തോന്നി. അഭിമുഖങ്ങളിലൂടെ പറയാൻ തുടങ്ങിയതോടെ അദ്ദേഹമത് നിർത്തി.' ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേ ഗായത്രി പറഞ്ഞു.
മാഹിയാണ് ഗായത്രി സുരേഷിന്റെ ഏറ്റവും പുതിയ ചിത്രം. സുരേഷ് കുറ്റിയാടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കേന്ദ്രഭരണ പ്രദേശമായ മാഹിയുടെ പശ്ചാത്തലത്തിൽ ഒരു പറ്റം ചെറുപ്പക്കാരുടെ ജീവിതവും അവർക്കിടയിലെ സംഘർഷങ്ങളുമാണ് ചിത്രം പറയുന്നത്.