ജിദ്ദ- തിരൂർ തലക്കടുത്തൂർ സ്വദേശിയും മുപ്പത് വർഷത്തോളമായി ജിദ്ദയിലെ സ്വകാര്യ സ്ഥാപനത്തിലെ (അൽ ബഷാവരി ഒപ്റ്റിക്കൽ )ജീവനക്കാരനുമായിരുന്ന അബ്ദുൽ ഖാദർചുള്ളിയിൽ വെള്ളിയാഴ്ച പുലർച്ചെ അഞ്ചിന് ജിദ്ദ ഇർഫാൻ ആശുപത്രിയിൽ നിര്യാതനായി.
ഹൃദയാഘാതമാണ് മരണ കാരണം. മൂന്നുമക്കളുണ്ട്. മൃതദേഹം ജിദ്ദയിൽ മറവു ചെയ്യുന്നതിനുവേണ്ടി നടപടിക്രമങ്ങൾ ജിദ്ദ കെ എം സി സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.