കൊച്ചി- തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകൾ നിരാശാജനകവും അവിശ്വസനീയവുമാണെന്ന് സി.പി.എം ജില്ല സെക്രട്ടറി സി.എല്‍ മോഹനന്. ജനവിധി അംഗീകരിക്കുന്നുവെന്നും പരാജയം സംബന്ധിച്ച് പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തൽ അല്ലെന്നും മുഖ്യമന്ത്രി തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് ഒരിക്കലും സംസ്ഥാന ഭരണത്തിന്റെ പ്രതിഫലനമല്ല. ജനവിധി അംഗീകരിക്കുകയാണ്. മറ്റു മണ്ഡലത്തിൽനിന്ന് വ്യത്യസ്തമായ മണ്ഡലമാണ് തൃക്കാക്കര. തെരഞ്ഞെടുപ്പ് ഫലത്തിന്റെ മുഴുവൻ ഘടകങ്ങളും പരിശോധിക്കും. സ്ഥാനാർത്ഥി നിർണയത്തിൽ പാകപ്പിഴവ് വന്നിട്ടില്ല. പരാജയപ്പെടുമെങ്കിലും ഇത്രയും വലിയ പരാജയം ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.