കൊച്ചി- രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തൃക്കാക്കര വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ എണാകുളം മഹാരാജാസ് കോളേജില്‍ പൂര്‍ത്തിയായി. വോട്ടെണ്ണല്‍ രാവിലെ എട്ട് മണിക്ക് എണാകുളം മഹാരാജാസ് കോളേജില്‍ ആരംഭിക്കും. 21 ടേബിളുകളിലായി 11 റൗണ്ട് വോട്ടെണ്ണലാണ് നടക്കുക.
ആകെയുള്ള 239 ബൂത്തുകളിലെ വോട്ടെണ്ണലിനായി 21 ടേബിളുകള്‍ ക്രമീകരിച്ചു. 11 റൗണ്ടില്‍ 231 യന്ത്രങ്ങളും അവസാന റൗണ്ടില്‍ എട്ട് മെഷിനുകളിലെ വോട്ടും എണ്ണും. എട്ടരയോടെ ആദ്യ ഫല സൂചന ലഭ്യമാകും. വോട്ടെണ്ണലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 130 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
ഏഴു മണിക്ക് മുമ്പായി ഇവര്‍ എത്തണമെന്നാണ് നിര്‍ദ്ദേശം. സ്ഥാനാര്‍ഥികളുടെ കൗണ്ടിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ സ്ട്രോഗ് റൂം തുറന്ന് എട്ട് മണിക്ക് മുമ്പായി ആദ്യ റൗണ്ട് വോട്ടെണ്ണലിനുള്ള യന്ത്രങ്ങള്‍ ടേബിളുകളിലെത്തിക്കും. മൂന്ന് ഹാളുകളിലായി ഏഴു വീതം ടേബിളുകളിലാണ് കൗണ്ടിംഗ് നടക്കുക.
വോട്ടെണ്ണല്‍ ദിവസം രാവിലെ 7.59 വരെ ലഭിക്കുന്ന തപാല്‍, സര്‍വീസ് വോട്ടുകള്‍ എണ്ണുന്നതിനായി പരിഗണിക്കും. 6 തപാല്‍ വോട്ടുകളും 83 സര്‍വീസ് വോട്ടുകളുമാണ് അനുവദിച്ചത്. വോട്ടെണ്ണലിനായി 27 വീതം മൈക്രോ ഒബ്സര്‍വര്‍മാരെയും കൗണ്ടിങ് സൂപ്പര്‍വൈസര്‍മാരെയും കൗണ്ടിങ് അസിസ്റ്റന്റുമാരെയും നിയോഗിച്ചിട്ടുണ്ട്.