Sorry, you need to enable JavaScript to visit this website.

വിരമിച്ച ചീഫ് എൻജിനീയർമാരെ കെ.എസ്.ഇ.ബി.എൽ ഡയറക്ടർമാരായി നിയമിച്ചു


തിരുവനന്തപുരം-ചീഫ് എൻജിനീയർമാരായി വിരമിച്ച ഡോ. എസ്.ആർ. ആനന്ദ്, സി. സുരേഷ് കുമാർ എന്നിവരെ കെ.എസ്.ഇ.ബി.എൽ ഡയറക്ടർമാരായി നിയമിച്ചു.
ട്രാൻസ്മിഷൻ, സിസ്റ്റം ഓപ്പറേഷൻ, പ്ലാനിങ് ആന്റ് സേഫ്റ്റിയുടെ ചുമതല ഡോ. ആനന്ദിനും വിതരണവും സപ്ലൈ ചെയിൻ മാനേജ്‌മെന്റിന്റെ ചുമതല സുരേഷ് കുമാറിനുമാണ്. നിലവിലെ ഡയറക്ടർമാരുടെ ചുമതലയിലും മാറ്റം വരുത്തിയിട്ടുണ്ട്.  വി.ആർ. ഹരി ഐ.ആർ.എസിന് ഫിനാൻസ്, ഐ.ടി., എച്ച്.ആർ.എം., ആർ. സുകുവിന് റിന്യൂവബിൾ എനർജി ആന്റ്  എനർജി സേവിങ്‌സ്, സൌര, നിലാവ് പദ്ധതി, സ്‌പോർട്‌സ് ആന്റ് വെൽഫെയർ, ജി..രാധാകൃഷ്ണന് ജനറേഷൻ സിവിൽ, സിജി ജോസിന് ജനറേഷൻ ഇലക്ട്രിക്കൽ ചുമതലകളാണ് നൽകിയിട്ടുള്ളത്. 
1990-ൽ ബോർഡ് സർവ്വീസിൽ പ്രവേശിച്ച  ഡോ. എസ്.ആർ. ആനന്ദ് വിവിധ തസ്തികകളിലായി 32 വർഷത്തെ സേവനം പൂർത്തിയാക്കി. ചീഫ്  എൻജിനീയർ, സിസ്റ്റം ഓപ്പറേഷൻ ആയി വിരമിച്ച ഇദ്ദേഹം നിരവധി വൈജ്ഞാനിക ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോട്ടയം കുടമാളൂർ സ്വദേശിയാണ്.  ബി.എസ്.എൻ.എൽ അസിസ്റ്റന്റ് ജനറൽ മാനേജർ പി.പി. ദീപയാണ് ഭാര്യ.
ഐ.ടി.സി.ആർ ആന്റ് കാപ്‌സ് വിഭാഗം ചീഫ് എൻജിനീയറായി വിരമിച്ച സി..സുരേഷ് കുമാർ ബോർഡിൽ വിവിധ തസ്തികകളിൽ 32 വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 
ഉൽപാദന പ്രസരണ വിതരണ മേഖലകളിൽ പ്രവൃത്തി പരിചയമുള്ള ഇദ്ദേഹം ഐ.ടി. പ്രോജക്റ്റുകൾ നടപ്പാക്കുന്നതിലും ഗ്രാമനഗരങ്ങളിലെ വിതരണ അടിസ്ഥാനസൗകര്യം ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളിലും നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്.  വർക്കല സ്വദേശിയാണ്. ഹയർ സെക്കണ്ടറി  സ്‌കൂൾ അധ്യാപികയായ എസ്. സുജിതയാണ് ഭാര്യ. ഒഴിവുവന്ന പത്ത് വകുപ്പുകൾക്ക് പുതിയ തലവൻമാരെ ഉടൻ നിയമിക്കും.

Latest News