Sorry, you need to enable JavaScript to visit this website.

യാത്രക്കാരുടെ ജീവന്‍ വെച്ച് കളിച്ചു; വിമാന കമ്പനിക്ക് 10 ലക്ഷം രൂപ പിഴ

ന്യൂദല്‍ഹി-സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് എയര്‍ വിസ്്താരയ്ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പത്തു ലക്ഷം രൂപ പിഴ ചുമത്തി. മതിയായ പരിശീലനം ലഭിക്കാത്ത പൈലറ്റിനെ കൊണ്ട് വിമാനം ലാന്‍ഡ് ചെയ്യിപ്പിച്ചതിനാണ് നടപടി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് പരിശീലനക്കുറവുള്ള പൈലറ്റ് നിറയെ യാത്രക്കാരുള്ള വിമാനം ലാന്‍ഡ് ചെയ്തത്.

വിമാനത്തിലെ ഫസ്റ്റ് ഓഫീസറായ പൈലറ്റിന് സിമുലേറ്ററില്‍ നിന്ന് മതിയായ പരിശീലനം ലഭിച്ചിട്ടില്ല എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഡിജിസിഎയുടെ നടപടി. യാത്രക്കാരുടെ ജീവന്‍ വെച്ച് കളിച്ചത് ഗുരുതര സുരക്ഷാ വീഴ്ചയാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് ഡിജിസിഎ പിഴ ചുമത്തിയത്.

യാത്രക്കാരുമായി വിമാനം പറത്തുന്നതിന് മുന്‍പ് ഫസ്റ്റ് ഓഫീസര്‍ സിമുലേറ്റേറില്‍ വിമാനം താഴെ ഇറക്കിയുള്ള പരിശീലനം നേടേണ്ടതുണ്ട്. ഫസ്റ്റ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കും മുന്‍പ് ക്യാപ്റ്റനും സമാനമായ നിലയില്‍ പരിശീലനം നേടിയിരിക്കണം. എന്നാല്‍ ഇവിടെ ഗുരുതമായ സുരക്ഷാ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതായി ഡിജിസിഎ അറിയിച്ചു.

 

Latest News