ദുബായ്- ഇന്ത്യക്കാരെ പ്രശംസിച്ചും പാക്കിസ്ഥാനികളോട് രോഷം പ്രകടിപ്പിച്ചും ദുബായിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ ട്വീറ്റ് പരമ്പര. ഇന്ത്യക്കാര്‍ അച്ചടക്കമുള്ളവരും പാക്കിസ്ഥാനികള്‍ കള്ളക്കടത്തുകാരും ക്രിമിനലുകളുമാണെന്ന് ദുബായ് ജനറല്‍ സെക്യൂരിറ്റി ലഫ്റ്റന്റ് ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം ട്വിറ്റര്‍ സന്ദേശങ്ങളില്‍ പറഞ്ഞു.
പാക്കിസ്ഥാന്‍ പൗരന്മാര്‍ ഗള്‍ഫ് സമൂഹങ്ങള്‍ക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നുവെന്നും അവര്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കുകയും കള്ളക്കടത്ത് നടത്തുകയും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നുവെന്നും ദാഹി ഖല്‍ഫാന്‍ ആരോപിച്ചു.
മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ പാക്കിസ്ഥാന്‍ സ്വദേശികളുടെ ഫോട്ടോ പോസ്റ്റ് ചെയ്താണ് സുരക്ഷാ മേധാവിയുടെ അമര്‍ഷം.
പാക്കിസ്ഥാനികള്‍ ഗള്‍ഫ് ഗള്‍ഫ് സമൂഹങ്ങള്‍ക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നു. അവര്‍ മയക്കുമരുന്ന് കൊണ്ടുവരുന്നു. തുറമുഖങ്ങളില്‍ അവര്‍ക്ക് കര്‍ശന പരിശോധന നടത്തണം-ദാഹി ഖല്‍ഫാന്‍ ആവശ്യപ്പെട്ടു.
രാജ്യദ്രോഹവും കള്ളക്കടത്തും മറ്റ് കുറ്റകൃത്യങ്ങളും പാക്കിസ്ഥാനികളില്‍ വ്യാപകമാണെന്നും അദ്ദേഹം ആരോപിക്കുന്നു. പാക്കിസ്ഥാനികളെ രാജ്യത്ത് പ്രവേശിപ്പിക്കുന്നതിന് കര്‍ശന നിബന്ധനകള്‍ ആവശ്യമാണെന്നും അദ്ദേഹം പറയുന്നു. പാക്കിസ്ഥാനികള്‍ക്ക് ജോലി നല്‍കരുതെന്നും അവരെ ജോലിക്കെടുക്കുന്നതില്‍നിന്ന് തടയേണ്ടത് ദേശിയ ബാധ്യതയാണെന്നും ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു.