Sorry, you need to enable JavaScript to visit this website.

വെടിക്കെട്ട് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടന്‍ വിഷ്ണുവിന് പൊള്ളലേറ്റു, പ്ലാസ്റ്റിക് സര്‍ജറി വേണ്ടിവരും

കൊച്ചി- വൈപ്പിനില്‍ സിനിമാ ചിത്രീകരണത്തിനിടെ നടന്‍ വിഷ്ണു ഉണ്ണിക്കൃഷ്ണനു പൊള്ളലേറ്റു. കൈക്കള്‍ക്കു പൊള്ളലേറ്റ വിഷ്ണുവിനെ കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. 'വെടിക്കെട്ട്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അപകടം. പ്ലാസ്റ്റിക് സര്‍ജറി വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഒരാഴ്ചത്തേക്കു സിനിമയുടെ ഷൂട്ടിങ് നിര്‍ത്തിവച്ചു. ഒപ്പമുണ്ടായിരുന്ന അണിയറ പ്രവര്‍ത്തകന്റെ കൈയ്ക്കും പൊള്ളലേറ്റിട്ടുണ്ട്.

വള്ളത്തില്‍ വന്ന് കത്തുന്ന വിളക്കുമായി കരയിലേക്കു കയറുന്ന രംഗം ചിത്രീകരിക്കുമ്പോഴാണ് അപകടം. വൈകിട്ട് അഞ്ച് മുതല്‍ ഷൂട്ടിങ്ങിനായി കത്തിച്ചിരുന്ന വിളക്കിന്റെ ചൂടേറിയ എണ്ണ വിഷ്ണുവിന്റെ കൈയിലേക്ക് വീഴുകയും തീ പടരുകയുമായിരുന്നു. രണ്ടു കൈയ്ക്കും പൊള്ളലേറ്റിട്ടുണ്ട്. വൈപ്പിനില്‍ ആശുപത്രി പ്രവേശിപ്പിച്ച ശേഷമാണ് കൊച്ചിയില്‍ എത്തിച്ചത്. താരങ്ങളും തിരക്കഥാകൃത്തുക്കളുമായ ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണിക്കൃഷ്ണനും ചേര്‍ന്നു സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുന്ന ചിത്രമാണ് വെടിക്കെട്ട്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ വിജയ ചിത്രങ്ങള്‍ക്കുശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്.

 

Latest News