കൊച്ചി- നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം നീട്ടരുതെന്ന് പ്രതിയായ നടന്‍ ദിലീപ്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ തന്റെ പക്കലില്ല. അന്വേഷണ വിവരങ്ങള്‍ പുറത്തുവരുന്നതിന് പിന്നില്‍ പ്രോസിക്യൂഷനും പോലീസുമാണ്. ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. കോടതി വീഡിയോ പരിശോധിച്ചെങ്കില്‍ അതില്‍ എന്താണ് തെറ്റെന്നും ദിലീപ് വാദിക്കുന്നു. കോടതിയുടെ കൈവശമുള്ള ഏതെങ്കിലും രേഖ ചോര്‍ന്നുവെങ്കില്‍ അന്വേഷണം നടത്താനുള്ള അധികാരം കോടതിക്കാണ്. തുടരന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടുള്ള പ്രോസിക്യുഷന്റെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ദിലീപ് എതിര്‍ ഹര്‍ജി ഉന്നയിച്ചത്.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ തന്റെ പക്കലില്ല. അഭിഭാഷകന്റെ നോട്ട് ആണ് ദൃശ്യത്തിന്റെ വിവരണമെന്ന് പോലീസ് പറയുന്നത്. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ മാറിയെന്ന് പോലീസ് പറയുന്നത് മൂന്നു വര്‍ഷം കഴിഞ്ഞാണ്. മൂന്നു വര്‍ഷം കഴിഞ്ഞാണ് പ്രോസിക്യുഷന്‍ ഈ ആരോപണം ഉന്നയിക്കുന്നത്.
വിചാരണ ഒഴിവാക്കാനാണ് ഡി.വൈ.എസ്.പി ബൈജുവിന്റെ ശ്രമമെന്നും ദിലീപിന്റെ അഭിഭാഷകന്‍ ആരോപിച്ചു.