മക്ക- പെര്‍മിറ്റില്ലാതെ ഹജ് നിര്‍വഹിക്കാന്‍ ശ്രമിച്ച് കുടുങ്ങി വിരലടയാളം രേഖപ്പെടുത്തുന്നവരെ സൗദിയില്‍നിന്ന് നാടുകടത്തുമെന്നും ഇത്തരക്കാര്‍ക്ക് പുതിയ വിസയില്‍ വീണ്ടും സൗദിയില്‍ പ്രവേശിക്കുന്നതില്‍നിന്ന് പത്തു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തുമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഫാമിലി വിസിറ്റ് വിസ ഇഖാമയാക്കി മാറ്റാന്‍ സാധിക്കില്ലെന്നും ഇത് രാജ്യത്തെ നിയമങ്ങള്‍ അനുവദിക്കുന്നില്ലെന്നും ജവാസാത്ത് പറഞ്ഞു.