Sorry, you need to enable JavaScript to visit this website.

ഇന്ധന നികുതി കുറയ്ക്കില്ലെന്ന്  ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം- ഇന്ധനവില വര്‍ധിച്ചിരിക്കെ പെട്രോളിനും ഡീസലിനുമുള്ള നികുതി കുറയ്ക്കില്ലെന്നു ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ധനവില കൂടുമ്പോഴെല്ലാം വില കുറയ്ക്കുന്ന കീഴ് വഴക്കം സംസ്ഥാനത്തില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 13 തവണ ഇന്ധന വില കൂട്ടിയപ്പോള്‍ നാലു തവണയാണ് നികുതി കുറച്ചത്. യുപിഎ സര്‍ക്കാരിന്റെ കാലം കഴിഞ്ഞ് ഒരു ഘട്ടത്തിലും യുഡിഎഫ് സര്‍ക്കാര്‍ നികുതി കുറച്ചിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു.
ഇന്ധന തീരുവ ഉയര്‍ത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ബാങ്ക് കൊള്ളയ്ക്ക് തുല്യമാണെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി.  സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.  ഇന്ധന നികുതി കുറയ്ക്കില്ലെന്ന ധനമന്ത്രിയുടെ തീരുമാനം കച്ചവടക്കാരന്റെ മനോഭാവമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കിഫ്ബിക്ക് പണമുണ്ടാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി ഒഴിവാക്കാത്തതെന്ന് നേരത്തേ അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു.


 

Latest News