കോഴിക്കോട്-വിവാഹ വിഡിയോകളില്‍നിന്ന് സ്ത്രീകളുടെ ചിത്രങ്ങളെടുത്ത് മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പ്രചരിപ്പിച്ച സംഭവത്തിലെ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വടകര സ്വദേശിയായ ബിബീഷിനെ പോലീസ് ഇടുക്കിയില്‍നിന്നാണ് പിടികൂടിയത്.
വടകരയില്‍ സ്വകാര്യ വിഡിയോഗ്രാഫി സ്ഥാപനത്തിലെ വിഡിയോ എഡിറ്ററാണ് ബിബീഷ്. കേസുമായി ബന്ധപ്പെട്ട് സ്റ്റുഡിയോ ഉടമ അടക്കം രണ്ട് പേര്‍ നേരത്തേ അറസ്റ്റിലായാരുന്നു. സ്റ്റുഡിയോയില്‍നിന്ന് ലഭിച്ച ഹാര്‍ഡ് ഡിസ്‌ക്കില്‍ നിരവധി ഫോട്ടോകള്‍ പോലീസ് കണ്ടെത്തിയിരുന്നു.
വിവാഹ ചടങ്ങുകളുടെ വിഡിയോകളില്‍നിന്ന് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഫോട്ടോ എടുത്ത് അശ്ലീല ചിത്രങ്ങളില്‍ ചേര്‍ത്ത് പ്രചരിപ്പിച്ചെന്നാണ് ഇവര്‍ക്കെതിരായ കേസ്.
മുഖ്യ പ്രതിയായ ബിബീഷിനെ പിടികൂടാത്തതില്‍ വടകരയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. സമരം ശക്തമാവുന്നതിനിടെ കഴിഞ്ഞ ദിവസം ബിബീഷിന് വേണ്ടി പോലീസ് ലുക്ക്ഔട്ട് നോട്ടീസും ഇറക്കിയിരുന്നു.
വൈക്കിലശേരിയിലും പരിസരങ്ങളിലുമുള്ള വീട്ടമ്മാരുടെ അശ്ലീല ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്.