Sorry, you need to enable JavaScript to visit this website.

ഓവനുള്ളില്‍ ഒന്നരക്കിലോ സ്വര്‍ണം, കരിപ്പൂരില്‍ യാത്രക്കാരന്‍ പിടിയില്‍

മലപ്പുറം- കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒന്നരക്കിലോ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍. തലശ്ശേരി പൊന്ന്യം സ്വദേശി ഗഫൂറിനെയാണ് 1.59 കിലോ സ്വര്‍ണവുമായി പോലീസ് പിടികൂടിയത്.

ചൊവ്വാഴ്ച ദുബായില്‍നിന്നെത്തിയ ഗഫൂര്‍, മൈക്രോവേവ് ഓവനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്. ഇത് പിന്നീട് പോലീസ് പരിശോധനയില്‍ കണ്ടെടുത്തു.

 

Latest News