തിരുവനന്തപുരം- വിഷു ബംപർ ലോട്ടറി ടിക്കറ്റിൽ ഒന്നാം സമ്മാനം നേടിയ ആളെ കണ്ടെത്തി. കന്യാകുമാരി സ്വദേശി ഡോ. എം. പ്രദീപ് കുമാർ, ബന്ധു എൻ രമേശ് എന്നിവർക്കാണ് സമ്മാനം ലഭിച്ചത്. ബന്ധുവിനെ വിളിക്കാൻ തിരുവനന്തപുരം വിമാനതാവളത്തിൽ എത്തിയപ്പോഴാണ് ടിക്കറ്റ് വാങ്ങിയത്. പത്തു കോടിയാണ് സമ്മാനം. മെയ് 22നാണ് നറുക്കെടുപ്പ് നടന്നത്. ടിക്കറ്റ് ജേതാവിനെ ഇതേവരെ കണ്ടെത്തിയിരുന്നില്ല. പഴവങ്ങാടിയിലെ ചൈതന്യ ലക്കി സെന്ററിൽനിന്നാണ് ടിക്കറ്റ് വിറ്റത്. ഇവിടെനിന്നും ടിക്കറ്റ് വാങ്ങി ചില്ലറ വിൽപന നടത്തിയത് രംഗൻ എന്നയാളായിരുന്നു.
ടിക്കറ്റുമായി ഇരുവരും ലോട്ടറി ഡയറക്ടറേറ്റിൽ എത്തി. നാട്ടിൽ ഉത്സവത്തിൽ തിരക്കായതിനാലാണ് ടിക്കറ്റ് ഹാജരാക്കാൻ വൈകിയതെന്ന് ഇരുവരും പറഞ്ഞു.