കോട്ടയം- പി.സി ജോര്‍ജിനെതിരായ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തോസ് മെത്രാപ്പോലീത്ത നടത്തിയ പ്രസ്താവന തീര്‍ത്തും വ്യക്തിപരമെന്ന് ഓര്‍ത്തഡോക്‌സ് സഭ. പ്രസ്താവന സഭയുടെ നിലപാടല്ലെന്ന് ഓര്‍ത്തഡോക്‌സ് സഭയുടെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
പി.സി. ജോര്‍ജിനെ ക്രൈസ്തവരുടെ പ്രതിനിധിയായി കാണാനാവില്ലെന്നായിരുന്നു യൂഹാനോന്‍ മാര്‍ മിലിത്തോസ് മെത്രാപ്പൊലീത്ത പറഞ്ഞത്. ക്രിസ്ത്യാനിയുടെ കാര്യം നോക്കാന്‍ ജോര്‍ജിനെ ഏല്‍പ്പിച്ചിട്ടില്ല. വിശ്വാസികളാണ് സഭാ നേതൃത്വത്തെ തിരുത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.