ഇനി എപ്പോള്‍ വേണേലും ഹാജരാകാം,  പി സി ജോര്‍ജ് പോലീസിനു കത്ത് നല്‍കി

കോട്ടയം- വിദ്വേഷ പ്രസംഗ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയാറെന്ന് കാട്ടി പി സി ജോര്‍ജ് പോലീസിന് കത്തയച്ചു. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ക്കാണ് കത്ത് അയച്ചത്. ആരോഗ്യ പ്രശ്‌നങ്ങളാലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലായതിനാലും ആണ് ചോദ്യം ചെയ്യലിന് വരാന്‍ വൈകിയതെന്ന് പി സി ജോര്‍ജ് നല്‍കിയ കത്തില്‍ പറയുന്നുണ്ട്. സമയവും സ്ഥലവും മുന്‍കൂട്ടി അറിയിച്ചാല്‍ ഉപകാരമാകുമെന്നും പോലീസിന് നല്‍കി കത്തില്‍ പി സി ജോര്‍ജ് പറയുന്നുണ്ട്.
കഴിഞ്ഞ ദിവസം ഹാജരാകണമെന്ന് അറിയിച്ച് പോലീസ് പി സി ജോര്‍ജിന് കത്ത് നല്‍കിയെങ്കിലും ഹാജരാകാനില്ലെന്ന് വ്യക്തമാക്കിയ ജോര്‍ജ് തൃക്കാക്കരയില്‍ എന്‍ ഡി എയുടെ പ്രചാരണത്തിനെത്തുകയായിരുന്നു.
 

Latest News