റിയാദ്- സൗദിയില്‍ 24 മണിക്കൂറിനിടെ 530 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥീരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 122 കേസുകളുടെ വര്‍ധനയാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. 230 രോഗികളാണ് രോഗം ഭേദമായവര്‍. 24 മണിക്കൂറില്‍ ഒരു മരണം മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളു. കഴിഞ്ഞ ദിവസം മരണം മൂന്നായിരുന്നു. 9144 മരണങ്ങളാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രാജ്യത്ത് ഇതുവരെ 751,177 പേരാണ് രോഗമുക്തി നേടിയത്.