Sorry, you need to enable JavaScript to visit this website.

മലപ്പുറത്ത് പന്നിവേട്ടക്കിടെ യുവാവ് വെടിയേറ്റ് മരിച്ചു

മലപ്പുറം- മലപ്പുറത്തിനടുത്തു ചട്ടിപ്പറമ്പ് ചേങ്ങോട്ടൂര്‍ പന്നിവേട്ടക്കിടെ വെടിയേറ്റു യുവാവ് മരിച്ചു. ചട്ടിപ്പറമ്പ് ആക്കപ്പറമ്പിലെ കണക്കയില്‍ അലവി എന്ന കുഞ്ഞാന്റെ മകന്‍ ഇര്‍ഷാദ് എന്ന ഷാനു (28) ആണ് വെടിയേറ്റ് മരിച്ചത്.
ഇന്ന് ഉച്ചക്കുശേഷമാണ് സംഭവം. ചേങ്ങോട്ടൂരിലെ കാടുപിടിച്ച സ്ഥലത്ത് കാട്ടുപന്നികളുണ്ടെന്ന വിവരം അറിഞ്ഞു ഷാനുവും രണ്ടു സൃഹൃത്തുക്കളും  തോക്കുമായി പന്നിവേട്ടക്കിറങ്ങിയതായിരുന്നു. ഇതിനിടെ ഉന്നം തെറ്റി വെടികൊണ്ടാണ് മരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ കോട്ടക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  കൂടെയുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. മൃതദേഹം പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.

 

 

 

 

    
    
    

 

 

 

 

 

 

 

 

 

Latest News