കൊച്ചി- തൃക്കാക്കര മണ്ഡലത്തില്‍ 7,000 കള്ളവോട്ട് കണ്ടെത്തിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് ആരോപിച്ചു. ഇതുസംബന്ധിച്ച് ഹൈക്കോടതിയില്‍ പരാതി നല്‍കിയതായും സ്വരാജ് പറഞ്ഞു. തൃക്കാക്കരയില്‍ പ്രതിപക്ഷം കള്ളവോട്ട് ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് സി.പി.എം നീക്കം.
കള്ളവോട്ട് കണ്ടെത്തിയതിനെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചെങ്കിലും വേണ്ട രീതിയില്‍ ഇടപെട്ടില്ലെന്ന് സ്വരാജ് പറയുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. വ്യക്തിഹത്യയുടെ രാഷ്ട്രീയമാണ് എതിരാളികള്‍ മുന്നോട്ട് വെച്ചതെന്നും ജോ ജോസഫ് തൃക്കാക്കരയിലെ എം.എല്‍.എ ആകുമെന്നും സ്വരാജ് പറഞ്ഞു.
തൃക്കാക്കരയില്‍ പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതില്‍ ക്രമക്കേടുള്ളതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചിരുന്നു.