കോട്ടയം- മുഖ്യമന്ത്രിക്ക് തന്നോട് കുശുമ്പ് ആണെന്ന് പി.സി ജോര്‍ജ്. തന്റെ വാക്കുകള്‍ ജനം സ്വീകരിക്കുന്നു. പറയാനുള്ളതെല്ലാം തൃക്കാക്കരയില്‍ എത്തി പറയുമെന്ന് പി.സി ജോര്‍ജ് ആവര്‍ത്തിച്ചു. എന്നാല്‍ പോലീസ് നോട്ടീസ് കിട്ടിയതിനാല്‍ പി.സി ക്ക് പോകാനാവില്ല.
ബി.ജെ.പി ക്രിസ്ത്യാനികളെ വേട്ടയാടിയ പാര്‍ട്ടി ആണെന്ന അഭിപ്രായം തനിക്കില്ല എന്നും പി.സി ജോര്‍ജ് പറഞ്ഞു്. ബി.ജെ.പിയുമായി സഹകരിക്കുന്നതില്‍ തെറ്റില്ല എന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. അതേസമയം ഒരു മതത്തെയും വിമര്‍ശിക്കാന്‍ താന്‍ ഇല്ല എന്നും ജോര്‍ജ് പറഞ്ഞു.
പ്രതിപക്ഷനേതാവ് വി.ഡി സതീശനെതിരെയും പി.സി ജോര്‍ജ് പ്രതികരിച്ചു. അതിജീവിത മകളാണ് എന്നാണ് വിഡി സതീശന്‍ പറയുന്നത്. പക്ഷേ അതിജീവിത സൂക്ഷിക്കുന്നത് നല്ലതാണ്. സതീശനെ കുറിച്ച് കൂടുതല്‍ ഒന്നും പറയാനില്ല എന്നുപറഞ്ഞ് ജോര്‍ജ് ആ വിഷയം അവസാനിപ്പിച്ചു.