Sorry, you need to enable JavaScript to visit this website.

തൊപ്പിയിട്ട ഡ്രൈവറുടെ ചിത്രവും  വർഗീയ  വിദ്വേഷ പ്രചരണത്തിന്, സത്യമിതാണ് 

മാവേലിക്കര -യൂനിഫോമിടാതെ മത വേഷത്തിൽ ഡ്രൈവർ ബസ് ഓടിച്ചു' എന്ന തരത്തിൽ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വലിയ രീതിയിൽ ഈ ചിത്രവുമായി ബന്ധപ്പെട്ട് വിദ്വേഷപ്രചരണം നടക്കുന്നു. യഥാർഥത്തിൽ അടിസ്ഥാനരഹിതമായ ആരോപണമാണ് ഇത്.
വണ്ടിയോടിക്കുന്ന വ്യക്തിയുടെ വസ്ത്രം വെള്ള നിറത്തിലുള്ള കുർത്ത പോലെ ഒറ്റനോട്ടത്തിൽ തോന്നാം. കൂടാതെ താടി നീട്ടി വളർത്തിയിരിക്കുന്നതും ഇസ്‌ലാം  മതവിശ്വാസികൾ ഉപയോഗിക്കുന്ന തൊപ്പിയും ചിത്രത്തിൽ കാണാം. മതപരമായ വേഷം ധരിച്ച് ഇയാൾ കെ.എസ്.ആർ.ടി.സി. ബസ് ഓടിക്കുന്നു എന്നാണ് വ്യാജ പ്രചരണം.
ചിത്രത്തിൽ കാണുന്ന െ്രെഡവർ തങ്ങളുടെ ഡിപ്പോയിലെ ജീവനക്കാരനാണെന്നും ഇപ്പോൾ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഡിപ്പോ അധികൃതർ വ്യക്തമാക്കി. കെ.എസ്.ആർ.ടി.സി. ഡ്രൈവർ യൂണിഫോം തന്നെയാണ് ഇയാൾ ധരിച്ചിരിക്കുന്നത്.
കെ.എസ്.ആർ.ടി.സി. ഡ്രൈവറായ പി.എച്ച്.അഷ്‌റഫ് ആണ് ചിത്രത്തിലുള്ളത്. വർഷങ്ങളായി ഇങ്ങനെ തന്നെയാണ് അഷ്‌റഫ് കെ.എസ്.ആർ.ടി.സി.യിൽ ജോലി ചെയ്യുന്നത്. സംഘപരിവാർ പ്രൊഫൈലുകളാണ് കെ.എസ്.ആർ.ടി.സി. ജീവനക്കാരൻ മതവസ്ത്രങ്ങൾ ധരിച്ച് വാഹനം ഓടിക്കുന്നു എന്ന തരത്തിൽ വ്യാജ പ്രചരണം നടത്തുന്നത്. ഇതേ ഡ്രൈവർ നിരവധി ശബരിമല ട്രിപ്പുകൾക്കും പരുമല പള്ളി തീർഥാടന യാത്രയ്ക്കും സാരഥിയായിരുന്നുവെന്നത് സ്മരണീയമാണ്. 
 

Latest News