അബഹ - അസീര്‍ പ്രവിശ്യയില്‍ പെട്ട അഹദ് റുഫൈദയില്‍ നുഴഞ്ഞുകയറ്റക്കാരായ 25 എത്യോപ്യക്കാര്‍ക്ക് ഫഌറ്റില്‍ താമസസൗകര്യം നല്‍കിയ എത്യോപ്യക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാജ ഇഖാമയില്‍ രാജ്യത്ത് കഴിഞ്ഞുവന്ന പ്രതിയും നുഴഞ്ഞുകയറ്റക്കാരനാണ്. വിചാരണ ചെയ്ത് ശിക്ഷിക്കാന്‍ ഇയാള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷനും നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് നാടുകടത്താന്‍ നുഴഞ്ഞുകയറ്റക്കാരെ ബന്ധപ്പെട്ട വകുപ്പിനും കൈമാറിയതായി അസീര്‍ പോലീസ് അറിയിച്ചു.