Sorry, you need to enable JavaScript to visit this website.

കരുതല്‍ ധനശേഖരത്തിലെ കുറവ് നികത്തിയ ശേഷം വാറ്റ് കുറക്കും - ധനമന്ത്രി

റിയാദ് - കരുതല്‍ ധനശേഖരത്തിലെ കുറവ് നികത്തിയ ശേഷം മൂല്യവര്‍ധിത നികുതി കുറക്കുന്ന കാര്യം പഠിക്കുമെന്ന് ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ പറഞ്ഞു. മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ  നിശ്ചിത ശതമാനം കരുതല്‍ധനം ഉണ്ടാകണമെന്നതാണ് സാമ്പത്തിക സുസ്ഥിരതയെ കുറിച്ച സൗദി അറേബ്യയുടെ നയം. സാമ്പത്തിക സുസ്ഥിരതാ നയം രൂപപ്പെടുത്തുന്നതിന്റെ അവസാന ഘട്ടത്തിലാണ് സൗദി അറേബ്യ.
ബജറ്റ് മിച്ചത്തില്‍ ഒരു ഭാഗം പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിലേക്കും മറ്റു വികസന നിധികളിലേക്കും മാറ്റാവുന്നതാണ്. അഞ്ചു വര്‍ഷത്തിനിടെ കരുതല്‍ ധനശേഖരത്തില്‍നിന്ന് ഒരു ട്രില്യണ്‍ റിയാല്‍ സൗദി അറേബ്യ ചെലവഴിച്ചിട്ടുണ്ട്. ഇത് ഇപ്പോഴും നികത്തിക്കൊണ്ടിരിക്കുകയാണ്. 2020 ല്‍ 15 ശതമാനമായി ഉയര്‍ത്തിയ മൂല്യവര്‍ധിത നികുതി കുറക്കുന്ന കാര്യം കരുതല്‍ ധനശേഖരത്തിലെ കുറവ് നികത്തിയ ശേഷം പഠിക്കും. എന്നാല്‍ നിലവില്‍ കരുതല്‍ ധനശേഖരത്തിലെ കുറവ് നികത്താനാണ് ശ്രമിച്ചുവരുന്നതെന്നും ധനമന്ത്രി പറഞ്ഞു.

 

 

Latest News