റിയാദ് - പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്ക് ആറു മാസത്തേക്ക് പത്തു ശതമാനം ഡിസ്‌കൗണ്ട് നല്‍കുന്ന ഓഫര്‍ ആരംഭിച്ചതായി അറിയിച്ച് ഉപയോക്താക്കള്‍ക്ക് ലഭിച്ച എസ്.എം.എസുകള്‍ അവഗണിക്കണമെന്ന് ദേശീയ ടെലികോം കമ്പനിയായ എസ്.ടി.സി ആവശ്യപ്പെട്ടു. പോസ്റ്റ് പെയ്ഡ് നമ്പറില്‍ ഓഫര്‍ സന്ദേശം ലഭിച്ചിട്ടുണ്ടെങ്കില്‍ അത് അവഗണിക്കണം. സിസ്റ്റത്തിലെ മെയിന്റനന്‍സ് ജോലികള്‍ക്കിടെയാണ് ഇത്തരമൊരു എസ്.എം.എസ് അബദ്ധത്തില്‍ അയച്ചത്. ഇതുമൂലമുണ്ടായ പ്രയാസങ്ങളില്‍ ഖേദം പ്രകടിപ്പിക്കുന്നതായി പുതിയ എസ്.എം.എസില്‍ എസ്.ടി.സി പറഞ്ഞു.