റിയാദ്- സന്ദർശകരിൽ വിസ്മയം ജനിപ്പിക്കുകയാണ് അറബി ഭാഷ മാത്രം വഴങ്ങുന്ന ഫിലിപ്പിനോ ബാലൻ. ഏഴ് വയസ്സുകാരൻ ഉസ്മാൻ ആണ് കഥയിലെ താരം. സൗദിയിൽ വീട്ടുജോലി ചെയ്യുന്ന മാതാവിനോടൊപ്പം സ്‌പോൺസറുടെ വീട്ടിൽ താമസിക്കുകയാണ് ഉസ്മാൻ. സ്‌പോൺസർ തന്റെ കുട്ടികളെ പോലെ വാത്സല്യവും കരുതലും നൽകുന്നതാവും ഏഴ് വയസ്സുകാരന് അറബി അനായാസം വഴങ്ങാൻ ഇടയാക്കുന്നത്. മാതാവ് ഇംഗ്ലീഷും തകാലോഗും പഠിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും ഉസ്മാന് പിടിക്കുന്നില്ല. സ്‌പോൺസറുടെ കുട്ടികളുടെ കൂടെ കണക്ക്, സയൻസ്, ഖുർആൻ എന്നീ വിഷയങ്ങളും കുട്ടി പഠിക്കുന്നുണ്ട്.