പത്തനംതിട്ട- പമ്പാനദിയിലെ പേരൂച്ചാൽ കടവിൽ ചാടിയ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. കൊറ്റാത്തൂർ ചിറപ്പുറം കുന്നുംപുറത്ത് സാംകുട്ടിയുടെ ഭാര്യ മണിയമ്മ(62)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ ഏഴുമണിയോടെയാണ് ഇവർ ആറ്റിലേക്ക് ചാടിയത്. 150 മീറ്റർ താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.