Sorry, you need to enable JavaScript to visit this website.

ദിയാധനം എല്ലാവര്‍ക്കും ഒരുപോലെയാകണം; ശൂറാ കൗണ്‍സിലില്‍ നിര്‍ദേശം

റിയാദ് - ദിയാധനത്തില്‍ സ്ത്രീപുരുഷന്മാര്‍ക്കും മുസ്‌ലിംകള്‍ക്കും അമുസ്‌ലിംകള്‍ക്കുമിടയില്‍ സമത്വം നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന ശുപാര്‍ശ ശൂറാ കൗണ്‍സില്‍ അംഗങ്ങള്‍ സമര്‍പ്പിച്ചു. ദിയാധനത്തില്‍ സ്ത്രീപുരുഷന്മാര്‍ക്കും മുസ്‌ലിംകള്‍ക്കും അമുസ്‌ലിംകള്‍ക്കുമിടയില്‍ വിവേചനം കാണിക്കുന്നത് വിലക്കുന്ന ഖണ്ഡിക കരടു സിവില്‍ നിയമത്തിലെ 138-ാം വകുപ്പില്‍ ഉള്‍പ്പെടുത്തണമെന്ന ശുപാര്‍ശ കൗണ്‍സില്‍ അംഗങ്ങളായ ലതീഫ അല്‍ശഅ്‌ലാന്‍, ഫൈസല്‍ ആലുഫാദില്‍, അതാ അല്‍സുബൈഇ എന്നിവരാണ് സമര്‍പ്പിച്ചത്.
കൊലപാതകങ്ങളിലും മരണം സംഭവിക്കാത്ത നിലക്കുള്ള പരിക്കുകളിലും ദിയാധനം കണക്കാക്കുന്നതില്‍ ലിംഗഭേദത്തിന്റെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വിവേചനം കാണക്കുന്നതും മറ്റേതെങ്കിലും രീതിയില്‍ വിവേചനം കാണിക്കുന്നതും നിരോധിച്ചിരിക്കുന്നു എന്ന് അനുശാസിക്കുന്ന ഖണ്ഡിക നിയമത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന ശുപാര്‍ശ ശൂറാ കൗണ്‍സില്‍ പഠിച്ചുവരികയാണ്. മറ്റു അറബ്, ഇസ്‌ലാമിക് രാജ്യങ്ങളില്‍ നിന്നും ലോക രാജ്യങ്ങളില്‍ നിന്നു വ്യത്യസ്തമായി സ്ത്രീക്കും പുരുഷനും ഇടയിലും മുസ്‌ലിമിനും അമുസ്‌ലിമിനും ഇടയിലും ദിയാധനം കണക്കാക്കുന്നതില്‍ സൗദി നീതിന്യായ സംവിധാനം വിവേചനം കാണിക്കുന്നതായി കരടു ശുപാര്‍ശ സമര്‍പ്പിക്കുന്നതിന് പ്രേരകമായി ശൂറാ കൗണ്‍സില്‍ അംഗങ്ങള്‍ പറഞ്ഞു. മുസ്‌ലിംകള്‍ക്കും അമുസ്‌ലിംകള്‍ക്കുമിടയില്‍ ദിയാധനത്തില്‍ സമത്വം കാണിക്കണമെന്ന നിലപാട് ഏതാനും സമകാലിക പണ്ഡിതര്‍ പ്രകടിപ്പിച്ചിട്ടുണ്ടെന്നും ശൂറാ കൗണ്‍സില്‍ അംഗങ്ങള്‍ പറഞ്ഞു.

 

Latest News