അബുദാബി- യു.എ.ഇ തലസ്ഥാനമായ അബുദാബിയില്‍ ഖാലിദിയ മാളിന് തൊട്ടടുത്തുള്ള റസ്‌റ്റോറന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ഉച്ചക്ക് ഒരു മണിക്ക് ശേഷമാണ് സ്‌ഫോടനമുണ്ടായത്. വന്‍ സ്‌ഫോടനശബ്ദം കേട്ടതായും താമസകേന്ദ്രങ്ങളിലെ ജനലുകള്‍ കുലുങ്ങിയതായും പ്രദേശത്ത് താമസിക്കുന്നവര്‍ പറഞ്ഞു. പ്രദേശത്തുനിന്ന് പുക ഉയരുന്നത് ദൂരെ നിന്നും കാണാമായിരുന്നു.
ഷൈനിംഗ് ടവേഴ്‌സ് കോംപഌക്‌സിലേക്കുള്ള റോഡുകള്‍ പോലീസ് അടച്ചു. സമീപത്തെ നാല് താമസകേന്ദ്രങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചതായി പോലീസ് പറഞ്ഞു. റെസ്റ്റോറന്റിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്കു മുകളില്‍ കെട്ടിടത്തിന്റെ അവശിഷ്്്ടങ്ങള്‍ ചിതറി.